വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി യൂ​ട്യൂ​ബ​ർ, അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ പ​ക​ർ​ത്തി, പ്ര​തി​ക​രി​ച്ച് ഇ​ന്ത്യ​ൻ യു​വാ​വ്, ലൈ​വ് സ്ട്രീ​മിം​ഗി​നി​ടെ ക​ര​ണ​ത്ത​ടി​ച്ചു! വീ​ഡി​യോ വൈ​റ​ൽ

വി​യ​റ്റ്‌​നാ​മി​ലെ ക​ട​യി​ൽ വെ​ച്ച് അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത കാ​ന​ഡി​യ​ൻ യൂ​ട്യൂ​ബ​ർ​ക്ക് ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ കരണത്തടി. വി​യ​റ്റ്‌​നാ​മി​ലെ സൈ​ഗോ​ണി​ലു​ള്ള ഒ​രു ‘7-ഇ​ല​വ​ൻ’ (7-Eleven) സ്റ്റോ​റി​ൽ ത​ത്സ​മ​യ സ്ട്രീ​മിം​ഗി​നി​ടെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

‘JohnWhatsGoingOn’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ജോ​ൺ ലീ ​എ​ന്ന യൂ​ട്യൂ​ബ​റാ​ണ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഇ​ന്ത്യ​ൻ യു​വാ​ക്ക​ളു​ടെ വീ​ഡി​യോ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ പ​ക​ർ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ത​ട​യാ​ൻ യു​വാ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യൂ​ട്യൂ​ബ​ർ അ​ത് കൂ​ട്ടാ​ക്കാ​തെ ലൈ​വ് സ്ട്രീ​മിം​ഗ് തു​ട​രു​ക​യാ​യി​രു​ന്നു.

അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്കെ​തി​രെ യൂ​ട്യൂ​ബ​ർ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ളും വം​ശീ​യ അ​ധി​ക്ഷേ​പ​വും ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​കോ​പി​ത​നാ​യ ഒ​രു ഇ​ന്ത്യ​ൻ യു​വാ​വ് യൂ​ട്യൂ​ബ​റു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.

ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ എക്സ്, ഇ​ൻ​സ്റ്റാ​ഗ്രാം, റെ​ഡ്ഡി​റ്റ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച് അ​നു​വാ​ദ​മി​ല്ലാ​തെ ത​ത്സ​മ​യ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന യൂ​ട്യൂ​ബ​ർ​മാ​രു​ടെ രീ​തി​ക്കെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

 

 

Related posts

Leave a Comment