അ​​ഞ്ചു ദി​​വ​​സം മാ​​ത്രം പ്രാ​​യം! കോ​​ട്ട​​യം ജി​​ല്ലാ ആ​​ശു​​പ​​ത്രി കോമ്പൗണ്ടി​​ന​​ക​​ത്ത് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കോ​​ട്ട​​യം: ജി​​ല്ലാ ആ​​ശു​​പ​​ത്രി കോ​​ന്പൗ​​ണ്ടി​​ന​​ക​​ത്ത് അ​​ഞ്ചു ദി​​വ​​സം മാ​​ത്രം പ്രാ​​യം തോ​ന്നു​ന്ന പെ​​ണ്‍​കു​ഞ്ഞി​നെ ഉ​​പേ​​ക്ഷി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

ഇ​​ന്ന​​ലെ അ​​തി​​രാ​​വി​​ലെ​​യാ​​ണ് കു​​ട്ടി​​യെ തു​​ണി​​യി​​ൽ പൊ​​തി​​ഞ്ഞ നി​​ല​​യി​​ൽ ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ത്തു ക​​ണ്ടെ​​ത്തി​​യ​​ത്. ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ ഉ​​ട​​ൻ കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ ന​​വ​​ജാ​​ത ശി​​ശു​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കു​​ട്ടി​​ക്ക് ആ​​രോ​​ഗ്യ​പ്ര​​ശ്ന​​ങ്ങ​​ളൊ​​ന്നും പ്രാ​​ഥ​​മി​​ക വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല. പ​​രി​​ശോ​​ധ​​ന​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ന്ന മു​​റ​​യ്ക്കു കു​​ട്ടി​​യെ ചൈ​​ൽ​​ഡ് വെ​​ൽ​​ഫെ​​യ​​ർ ക​​മ്മി​റ്റി ഏ​​റ്റെ​​ടു​​ക്കും.

നി​​ശ്ചി​​ത ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം കു​​ട്ടി​​യു​​ടെ​​മേ​​ൽ അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ച്ച് ആ​​രും എ​​ത്തു​​ന്നി​​ല്ലെ​​ങ്കി​​ൽ കു​​ട്ടി​​യെ ദ​​ത്ത് ന​​ൽ​കാ​നു​​ള്ള ന​​ട​​പ​​ടി​ക്ര​​മം ആ​​രം​​ഭി​​ക്കു​​മെ​​ന്നു ജി​​ല്ലാ ചൈ​​ൽ​​ഡ് പ്രൊ​​ട്ട​​ക്‌​ഷ​​ൻ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. ഫോ​ൺ: 0481-2580548, 9447335839

Related posts

Leave a Comment