ഇനി ക്യൂ നില്‍ക്കേണ്ട, കേരളത്തില്‍ ഇനി മദ്യം വീട്ടില്‍ കിട്ടും! മ​ദ്യം ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ്; എ​ല്ലാ ജി​ല്ല​ക​ളി​ലും വ്യാ​പി​പ്പി​ച്ച് ബെ​വ്‌​കോ; പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​കാരണം…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സം​സ്ഥാ​നം ഒ​ട്ടാ​കെ ന​ട​പ്പാ​ക്കി ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ.

ഷോ​പ്പു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും തി​ര​ക്ക് ഒ​ഴി​വാ​ക്കു​വാ​നു​മാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട്ടി​ലോ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ഇ​രു​ന്നു ആ​വ​ശ്യ​മു​ള്ള ബ്രാ​ൻ​ഡ് മ​ദ്യം തെര​ഞ്ഞെ​ടു​ത്തു മു​ൻ​കൂ​ർ പ​ണ​മ​ട​ച്ചു ബു​ക്ക് ചെ​യ്യാ​നാ​വും.

ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ൽ ല​ഭി​ക്കു​ന്ന കോ​ഡു​മാ​യി ഔ​ട്ട്‌​ലെ​റ്റി​ൽ എ​ത്തി​യാ​ൽ ക്യൂ​വി​ൽ നി​ൽ​ക്കാ​തെ ഇ​തി​നാ​യി പ്ര​ത്യേ​കം പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ട​റി​ൽ നി​ന്നും മ​ദ്യം ല​ഭി​ക്കും.

ഓ​ഗ​സ്റ്റ് 17 ന് ​ആ​രം​ഭി​ച്ച സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു വ​രെ 27 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ വി​ൽ​പ​ന ന​ട​ന്നു.

Related posts

Leave a Comment