കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നു; തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞും; എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്ന് ഷീബ

വി​ഴി​ഞ്ഞം: ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വീ​ടി​ന്‍റെ ഷീ​റ്റി​ട്ട മേ​ൽ​കൂ​ര പ​റ​ന്നു പോ​യി. ഷീ​റ്റി​നൊ​പ്പം​തൊ​ട്ടി​ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന​പി​ഞ്ചു ബാ​ല​ൻ പ​രി​ക്കൊ​ന്നു​മി​ല്ലാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​

വെ​ങ്ങാ​നൂ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ച​രു​വി​ള​യി​ൽ കു​മാ​റി​ന്‍റെ​യും ഷീ​ബ​യു​ടെ​യും മ​ക​ൻ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള വി​നാ​യ​ക് ആ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ഭാ​ഗ്യ​ത്തി​ന് ര​ക്ഷ​പ്പെ​ട്ട​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പൊ​ങ്ങി.

കൂ​ട്ട​ത്തി​ൽ മേ​ൽ​കൂ​ര​യി​ൽ കെ​ട്ടി​യി​രു​ന്ന തൊ​ട്ടി​ലി​ലു​റ​ങ്ങു​ക​യാ​യി​രു​ന്നപി​ഞ്ചു ബാ​ല​നും തൊ​ട്ടി​ലോ​ടെ കാ​റ്റി​ൽ പ​റ​ന്നു​പോ​യി. എ​ന്നാ​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ന്ന തെ​ങ്ങി​ൽ ത​ട്ടി ഷീ​റ്റ് നി​ന്ന​തി​നാ​ൽ വ​ലി​യ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി.

സം​ഭ​വ സ​മ​യം ഷീ​ബ​യും മ​റ്റ് ര​ണ്ട് മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​നെ കി​ട​ത്തി​യി​രു​ന്ന തൊ​ട്ടി​ലു​മാ​യി കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യ​ട​ക്കം പ​റ​ന്നു പൊ​ങ്ങു​ന്ന​ത് ക​ണ്ട് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ അ​ന്പ​ര​ന്ന ഷീ​ബ പെ​ട്ടെ​ന്ന് ത​ന്നെ മ​ന​സാ​ന്നി​ധ്യം വീ​ണ്ടെ​ടു​ത്തു.

ഏ​ണി ഉ​പ​യോ​ഗി​ച്ച് തെ​ങ്ങി​ൽ ത​ട്ടി​നി​ന്ന ഷീ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന തൊ​ട്ടി​ലി​ൽ നി​ന്നും കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​രി​ക്കോ മ​റ്റ് കു​ഴ​പ്പ​ങ്ങ​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി.

Related posts