വീ​ട്ട​മ്മ​യ്ക്കു​നേ​രെ പീ​ഡ​ന​ശ്ര​മം; യുവാവ് അകത്തുകടന്നത് വീടിന്റെ വെന്റിലേറ്ററിലൂടെ; യു​വാ​വ് ഒ​ളി​വി​ൽ

ഏ​നാ​ത്ത്: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് ഒ​ളി​വി​ൽ. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഏ​നാ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 28നു ​രാ​ത്രി​യി​ൽ കു​റു​ന്പ​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​വ​രു​ടെ വീ​ടി​ന്‍റെ വെ​ന്‍റി​ലേ​റ്റ​റി​ലൂ​ടെ അ​ക​ത്തു ക​ട​ന്നു ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ട​മ്മ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും പീ​ഡ​ന​ശ്ര​മം ചെ​റു​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​റ​ങ്ങി ഓ​ടി.

പി​ന്നീ​ട് വീ്ട്ട​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 23 വ​യ​സ് തോ​ന്നു​ന്ന യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​യാ​ൾ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് എ​സ്ഐ ജി. ​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

Related posts