എന്‍റെ കു​ഞ്ഞുങ്ങൾക്കായി വാങ്ങിയതെല്ലാം അ​നാ​ഥ​മാ​യി​ക്കൂ​ടാ…​ എ​ന്‍റെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ എ​ല്ലാ ക്രൂ​ര​ന്മാ​ര്‍​ക്കും ഞാ​ന്‍ അ​ത് വീ​തി​ച്ച് ന​ല്‍​കും…; ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായ അച്ഛന്‍റെ കുറിപ്പ്

സ്വ​ന്തം ലേ​ഖ​ക​ന്‍

കൊ​ണ്ടോ​ട്ടി: ‘എ​ന്‍റെ കു​ട്ടി​ക​ള്‍​ക്കാ​യി ഞാ​ന്‍ വാ​ങ്ങി വ​ച്ച മെ​ത്ത​യും വി​രി​പ്പും ഉ​ടു​പ്പു​ക​ളും ഇ​വി​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു​ണ്ട്.​

അ​ത് അ​നാ​ഥ​മാ​യി​ക്കൂ​ടാ…​ഞാ​ന്‍ വ​രു​ന്നു​ണ്ട്… എ​ന്‍റെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ എ​ല്ലാ ക്രൂ​ര​ന്മാ​ര്‍​ക്കും ഞാ​ന്‍ അ​ത് വീ​തി​ച്ച് ന​ല്‍​കും…’ ചി​കി​ത്സ നി​ഷേ​ധി​ച്ച​തു​മൂ​ലം ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ന​ഷ്ട​മാ​യ അ​ച്ഛ​ൻ കി​ഴി​ശേ​രി സ്വ​ദേ​ശി എ​ൻ.​സി ഷ​രീ​ഫ് ഇ​ന്ന് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്.

ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച​യി​ല്ലെ​ന്ന രീ​തി​യി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ല​ഭി​ച്ച ആ​ദ്യ​റി​പ്പോ​ര്‍​ട്ട് കേ​ട്ടാ​ണ് പി​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

‘ആ​ശു​പ​ത്രി മോ​ധാ​വി​ക​ള്‍​ക്കും മ​ന്ത്രി​ക്കും ഇ​ങ്ങ​നെ​യൊ​ക്കെ ന്യാ​യീ​ക​രി​ക്കാം. പ​ക്ഷേ, ക​ള്ളം പ​റ​ഞ്ഞ് എ​ത്ര നാ​ള്‍ ഇ​ങ്ങ​നെ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കും.

ഇ​ത്ത​രം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ മ​ന്ത്രി​ക്ക് ന​ല്‍​കി​യ​വ​ര്‍ ത​ന്നെ​യാ​ണ് എ​ന്‍റെ ഭാ​ര്യ​യ്ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.​എ​നി​ക്കും പ്രി​യ​പ്പെ​ട്ട​വ​ള്‍​ക്കും ന​ഷ്ട​മാ​യ​ത് ഞ​ങ്ങ​ള്‍ കാ​ത്തി​രു​ന്ന ര​ണ്ട് പി​ഞ്ചോ​മ​ന​ക​ളേ​യാ​ണ്.

അ​വ​ര്‍ ഇ​ന്ന​ലെ മ​ണ്ണോ​ട് ചേ​ര്‍​ന്നു. അ​വ​രെ ആ​റ​ടി മ​ണ്ണി​ലേ​ക്ക് ഇ​റ​ക്കി വെ​ക്കു​മ്പോ​ള്‍ ക​ണ്ണീ​ര്‍ വാ​ര്‍​ത്ത​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ മ​ന്ത്രി​യു​ണ്ടാ​കി​ല്ല, ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​വ​രും ഉ​ണ്ടാ​കി​ല്ല.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ള്‍ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ലാ​ണ്. അ​വ​ള്‍ മ​ക്ക​ളെ ഓ​ര്‍​ത്ത് ക​ര​യു​ക​യാ​ണ്. എ​ത്ര ക​ള​വു​ക​ളാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. മ​ന്ത്രി​യു​ടെ മ​ക​ളോ ബ​ന്ധു​ക്ക​ളോ അ​നു​ഭ​വി​ക്കു​മ്പോ​ള്‍ മാ​ത്ര​മേ ഈ ​വേ​ദ​ന​യു​ടെ ആ​ഴം അ​വ​ര്‍ മ​ന​സി​ലാ​ക്കു​ക​യൊ​ള്ളു…..​

എ​ന്‍റെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വാ​ങ്ങി​യ​ത് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ എ​ല്ലാ ക്രൂ​ര​ന്മാ​ര്‍​ക്കും ഞാ​ന്‍ അ​ത് വീ​തി​ച്ച് ന​ല്‍​കും…’ -അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഷ​രീ​ഫ്-​സ​ഹ്‌​ല ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​ക​ണ്‍​മ​ണി​ക​ളാ​ണ് ആ​ശു​പ​ത്രി​ക​ള്‍ കോ​വി​ഡി​ന്‍റെ പേ​രി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​തു​കൊ​ണ്ട് മ​രി​ച്ച​ത്.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ ബ​ന്ധു​ക്ക​ള്‍ ത​വ​നൂ​ര്‍ ഒ​ന്നാം​മൈ​ല്‍ പ​ള​ളി​യി​ല്‍ ഖ​ബ​റ​ട​ക്കി.​

സി​സേ​റി​യ​ന് വി​ധേ​യാ​യ സ​ഹ്‌​ല കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തേ​ഷ​ധ സ​മ​ര​ങ്ങ​ള്‍ ശ​ക്ത​മാ​ണ്.

Related posts

Leave a Comment