ഇ​നി ആ​രെ​യെ​ങ്കി​ലും ‘ക​ഷ​ണ്ടി’ എ​ന്നു വി​ളി​ച്ചാ​ല്‍ പ​ണി​പാ​ളും മോ​നെ ! ‘ക​ഷ​ണ്ടി’ എ​ന്ന് വി​ളി​ക്കു​ന്ന​ത് ലൈം​ഗി​ക അ​ധി​ക്ഷേ​പ​മെ​ന്ന് കോ​ട​തി…

ഒ​രു വ്യ​ക്തി​യെ ക​ഷ​ണ്ടി​ക്കാ​ര​നെ​ന്നു വി​ളി​ക്കു​ന്ന​ത് ലൈം​ഗി​ക അ​ധി​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന വി​ധി​യു​മാ​യി യു.​കെ എം​പ്ലോ​യ്മെ​ന്റ് ട്രി​ബ്യൂ​ണ​ല്‍.

ഇ​ത് ലൈം​ഗി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്നും വി​വേ​ച​ന​പ​ര​മാ​ണെ​ന്നും ട്രി​ബ്യൂ​ണ​ല്‍ വ്യ​ക്ത​മാ​ക്കി.

24 വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്തി​രു​ന്ന യോ​ര്‍​ക്ക്ഷ​യ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള ബി​സി​ന​സ് സം​രം​ഭ​ത്തി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട ടോ​ണി ഫി​ന്‍ എ​ന്ന​യാ​ള്‍ ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് ട്രി​ബ്യൂ​ണ​ലി​ന്റെ വി​ധി.

പൊ​തു​വെ പു​രു​ഷ​ന്മാ​രി​ലാ​ണ് ക​ഷ​ണ്ടി കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ല്‍ ഒ​രാ​ളെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ അ​യാ​ളു​ടെ ക​ഷ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു ത​രം വി​വേ​ച​ന​മാ​ണ്.

ജോ​ലി​സ്ഥ​ല​ത്ത് ഒ​രു പു​രു​ഷ​ന്റെ ക​ഷ​ണ്ടി​യെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ഒ​രു സ്ത്രീ​യു​ടെ സ്ത​ന​ങ്ങ​ളു​ടെ വ​ലി​പ്പ​ത്തെ പ​രാ​മ​ര്‍​ശി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ട്രി​ബ്യൂ​ണ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ന്നെ ക​മ്പ​നി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​ന് മു​മ്പ് ഒ​രു സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ഷ​ണ്ടി​ക്കാ​ര​നെ​ന്ന് വി​ളി​ച്ച് ലൈം​ഗി​ക അ​ധി​ഷേ​പം ന​ട​ത്തി​യ​താ​യി ടോ​ണി പ​രാ​തി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

ഒ​രു വ്യ​ക്തി​യു​ടെ പ്രാ​യ​വും മു​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹ​സി​ക്കു​ന്ന​ത് നീ​ച​വും ത​രം​താ​ഴ്ത്തു​ന്ന​തു​മാ​ണെ​ന്നും ട്രി​ബ്യൂ​ണ​ല്‍ പ​റ​ഞ്ഞു. ഫി​ന്നി​ന്റെ പി​രി​ച്ചു​വി​ട​ല്‍ അ​ന്യാ​യ​മാ​യ​മാ​ണെ​ന്നും ട്രി​ബ്യൂ​ണ​ല്‍ വി​ധി​ച്ചു.

Related posts

Leave a Comment