വി​വാ​ഹ​വേ​ദി​യി​ല്‍ വീ​ണ​പ്പോ​ള്‍ വ​ര​ന്റെ വി​ഗ് ഊ​രി​പ്പോ​യി ! വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ വ​ധു​വി​ന് വ​ര​ന്‍ കൊ​ടു​ത്ത​ത് 5.66 ല​ക്ഷം രൂ​പ…

വി​വാ​ഹ​വേ​ദി​യി​ല്‍ വ​ര​ന്റെ ക​ഷ​ണ്ടി തെ​ളി​ഞ്ഞ​തോ​ടെ വ​ധു വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലാ​ണ് സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​വാ​ഹ വേ​ദി​യി​ല്‍ വ​ര​ന്‍ കാ​ല്‍​വ​ഴു​തി വീ​ണ​പ്പോ​ള്‍ ത​ല​യി​ലി​രു​ന്ന വി​ഗ് ഊ​രി വീ​ണ​തോ​ടെ​യാ​ണ് വ​ധു വ​ര​ന്‍ ക​ഷ​ണ്ടി​യാ​ണെ​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്. വ​ര​ന് ക​ഷ​ണ്ടി​യു​ണ്ടെ​ന്ന് വ​ധു​വി​നോ വീ​ട്ടു​കാ​ര്‍​ക്കോ മു​മ്പ് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത്. ഇ​ത് മ​റ​ച്ചു​വ​ച്ചാ​ണ് വ​ര​നും വീ​ട്ടു​കാ​രും വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സം​സാ​രി​ച്ചെ​ങ്കി​ലും വി​വാ​ഹ​ത്തി​ന് ത​യ്യാ​റ​ല്ലെ​ന്ന് വ​ധു ഉ​റ​പ്പി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച 5.66 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കാ​മെ​ന്ന് വ​ര​ന്റെ വീ​ട്ടു​കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. ക​ഷ​ണ്ടി​യു​ടെ കാ​ര്യം മു​ന്‍​പേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ട്.

Read More

ഇ​നി ആ​രെ​യെ​ങ്കി​ലും ‘ക​ഷ​ണ്ടി’ എ​ന്നു വി​ളി​ച്ചാ​ല്‍ പ​ണി​പാ​ളും മോ​നെ ! ‘ക​ഷ​ണ്ടി’ എ​ന്ന് വി​ളി​ക്കു​ന്ന​ത് ലൈം​ഗി​ക അ​ധി​ക്ഷേ​പ​മെ​ന്ന് കോ​ട​തി…

ഒ​രു വ്യ​ക്തി​യെ ക​ഷ​ണ്ടി​ക്കാ​ര​നെ​ന്നു വി​ളി​ക്കു​ന്ന​ത് ലൈം​ഗി​ക അ​ധി​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന വി​ധി​യു​മാ​യി യു.​കെ എം​പ്ലോ​യ്മെ​ന്റ് ട്രി​ബ്യൂ​ണ​ല്‍. ഇ​ത് ലൈം​ഗി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്നും വി​വേ​ച​ന​പ​ര​മാ​ണെ​ന്നും ട്രി​ബ്യൂ​ണ​ല്‍ വ്യ​ക്ത​മാ​ക്കി. 24 വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്തി​രു​ന്ന യോ​ര്‍​ക്ക്ഷ​യ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള ബി​സി​ന​സ് സം​രം​ഭ​ത്തി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട ടോ​ണി ഫി​ന്‍ എ​ന്ന​യാ​ള്‍ ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് ട്രി​ബ്യൂ​ണ​ലി​ന്റെ വി​ധി. പൊ​തു​വെ പു​രു​ഷ​ന്മാ​രി​ലാ​ണ് ക​ഷ​ണ്ടി കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ല്‍ ഒ​രാ​ളെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ അ​യാ​ളു​ടെ ക​ഷ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു ത​രം വി​വേ​ച​ന​മാ​ണ്. ജോ​ലി​സ്ഥ​ല​ത്ത് ഒ​രു പു​രു​ഷ​ന്റെ ക​ഷ​ണ്ടി​യെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ഒ​രു സ്ത്രീ​യു​ടെ സ്ത​ന​ങ്ങ​ളു​ടെ വ​ലി​പ്പ​ത്തെ പ​രാ​മ​ര്‍​ശി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ട്രി​ബ്യൂ​ണ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്നെ ക​മ്പ​നി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​ന് മു​മ്പ് ഒ​രു സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ഷ​ണ്ടി​ക്കാ​ര​നെ​ന്ന് വി​ളി​ച്ച് ലൈം​ഗി​ക അ​ധി​ഷേ​പം ന​ട​ത്തി​യ​താ​യി ടോ​ണി പ​രാ​തി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഒ​രു വ്യ​ക്തി​യു​ടെ പ്രാ​യ​വും മു​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹ​സി​ക്കു​ന്ന​ത് നീ​ച​വും ത​രം​താ​ഴ്ത്തു​ന്ന​തു​മാ​ണെ​ന്നും ട്രി​ബ്യൂ​ണ​ല്‍ പ​റ​ഞ്ഞു. ഫി​ന്നി​ന്റെ പി​രി​ച്ചു​വി​ട​ല്‍…

Read More

വരന് കഷണ്ടിയുണ്ടെന്നറിഞ്ഞത് വിവാഹവേദിയില്‍ വെച്ച് ! വിവാഹവേദിയില്‍ ബോധംകെട്ടു വീണ് വധു…

വരന്‍ കഷണ്ടിക്കാരനാണെന്ന് വിവാഹവേദിയില്‍ വെച്ച് തിരിച്ചറിഞ്ഞ വധു ബോധം കെട്ടുവീണു. വരണമാല്യം അണിയിക്കുന്നതിനു അല്‍പം മുമ്പ് മാത്രമാണ് വരന്‍ വിഗ് വച്ചിരിക്കുകയാണെന്ന് വധു മനസ്സിലാക്കിയത്. ഇതോടെ വധു മയങ്ങി വീഴുകയായിരുന്നു. കൂടാതെ വിവാഹത്തില്‍നിന്നു പിന്‍മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരി 23ന് ആയിരുന്നു സംഭവം. വരന്‍ തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്.തുടര്‍ന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാള്‍ വധുവിനോടു പറഞ്ഞു. ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വീട്ടുകാര്‍ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ തയാറല്ല എന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് വാര്‍ത്ത. ആയുഷ്മാന്‍ ഖുറാന മുഖ്യ വേഷത്തിലെത്തിയ ‘ബാല’ എന്ന സിനിമയില്‍ ഇതേ സാഹചര്യം ആവിഷ്‌കരിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടി യാമി ഗൗതമായിരുന്നു ആയുഷ്മാന്റെ ഭാര്യയുടെ…

Read More

കോവിഡ് രോഗമുക്തര്‍ വളരെ വേഗം കഷണ്ടിയാകും ? പുതിയ റിപ്പോര്‍ട്ട് മുടി പ്രേമികളായ യുവതീയുവാക്കളെ ആകുലരാക്കുന്നത്…

കോവിഡില്‍ നിന്നു രോഗമുക്തി നേടിയാല്‍ പോലും പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കുമെന്ന് പഠനങ്ങള്‍. പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ തെളിയുന്നത് കോവിഡ് രോഗമുക്തരില്‍ മുടികൊഴിച്ചില്‍ വ്യാപകമായി കാണുന്നുവെന്നാണ്. സര്‍വൈവര്‍ കോര്‍പ് ഫേസ്ബുക്ക് ഗ്രൂപ്പ് 1500ല്‍ അധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം കോവിഡ് മുക്തരും മുടികൊഴിച്ചില്‍ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്. മുടിയുടെ വളര്‍ച്ച താല്‍ക്കാലികമായി മുരടിക്കുന്ന അവസ്ഥയാണ് ടെലോജന്‍ എഫ്‌ളുവിയം. എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് മുടിയുടെ വളര്‍ച്ചാ ചക്രം…

Read More