ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ കൊ​ച്ചി​യി​ൽ അ​റ​സ്റ്റി​ലാ​യ കേ​സ്: പ​ത്തം​ഗ സം​ഘം എ​ത്തി​യ​ത് കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന്

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ത്ത് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളും എ​ത്തി​യ​ത് കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്നെ​ന്ന് പോ​ലീ​സ് സം​ഘം. ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്ന് അ​തി​ര്‍​ത്തി ക​ട​ന്ന​ശേ​ഷം ഇ​വ​ര്‍ ആ​ദ്യം കൊ​ല്‍​ക്കൊ​ത്ത​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് കു​ഷ്തി​യ ജി​ല്ല​ക്കാ​രാ​യ എം. ​ഡി ലാ​ലോ​ണ്‍ (37), എം.​ഡി റി​യാ​ദ് അ​ലി (22), എം.​ഡി സു​മ​ന്‍ (24), എം.​ഡി ഫെ​ദോ​സ് (37), ജോ​ണി അ​ഹ​മ്മ​ദ് (28), റ​ജി​ബ് ഹ​സ​ന്‍ (26), രാ​ജ്ഷാ​ഹി ജി​ല്ല​ക്കാ​രാ​യ എം ​ഡി റാ​ഹി​ന്‍ അ​ലി (20), എം ​ഡി ബു​ള്‍ ബു​ള്‍ (26), കു​ഷ്തി​യ ജി​ല്ലാ​ക്കാ​രാ​യ എം ​ഡി അ​ബ്ദു​ര്‍ സ​ബാ​സം (50), എം ​ഡി മി​താ​ന്‍ അ​ലി (34) എ​ന്നി​വ​രാ​ണ് ഒ​ന്നു മു​ത​ല്‍ പ​ത്ത് വ​രെ​യു​ള്ള പ്ര​തി​ക​ള്‍.

ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി സം​ഘം കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ആ​ക്രി പെ​റു​ക്കു​ന്ന ജോ​ലി ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​വ​രു​ടെ പേ​രി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​വ​ര്‍ വി​ധ്വം​സ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നൂ​പ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ര​ണ​ക്കോ​ട​ത്തെ വാ​ട​ക​വീ​ട്ടി​ല്‍​നി​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സം​ഘ​ത്തെ വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഫോ​റി​നേ​ഴ​സ്, പാ​സ്‌​പോ​ര്‍​ട്ട് നി​യ​മ​പ്ര​കാ​രം അ​ന​ധി​കൃ​ത പ്ര​വേ​ശ​ന​ത്തി​നും പാ​സ്‌​പോ​ര്‍​ട്ട് ഇ​ല്ലാ​ത്ത​തി​നു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ​വ​ര്‍​ക്ക് ബം​ഗ്ലാ​ദേ​ശ് പൗ​ര​ത്വ​മു​ള്ള​തി​ന്‍റെ രേ​ഖ​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ത്ത് പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കോ​ട​തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​വ​രെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment