പിഴിയുന്നതിന് ഒരു പരിധിയില്ലേ ? സീസണുകൾ കേന്ദ്രീകരിച്ച് കഴുത്തറപ്പൻ ​ചാ​ർ​ജു​മാ​യി ബം​ഗ​ളൂ​രു സ​ർ​വീ​സ് ബ​സു​ക​ൾ; ഓണാ വധിക്കു തുടങ്ങിയ കൊള്ളയടി പൂജാ അവധിയിലേക്കും നീട്ടിയതായി യാത്രക്കാർ

കോ​ട്ട​യം: ഒാണം സീ​സ​ണിൽ കഴുത്തറപ്പൻ ​ചാ​ർ​ജു​മാ​യി ബം​ഗ​ളൂ​രു സ​ർ​വീ​സ് ബ​സു​ക​ൾ.  ഇ​ര​ട്ടി​യും അ​തി​ൽ കൂ​ടു​ത​ലും ചാ​ർ​ജാ​ണ് ഓ​ണ​ക്കാ​ലം മു​ത​ൽ സ്വ​കാ​ര്യ സ​ർ​വീ​സു​ക​ൾ ഈ​ടാ​ക്കിക്കൊണ്ടിരിക്കുന്നത്. സാ​ധാ​ര​ണ സ​മ​യ​ത്ത് 600 മു​ത​ൽ 750 രൂ​പ വ​രെ വാ​ങ്ങു​ന്ന കോ​ട്ട​യം -ബം​ഗ​ളൂ​രു യാ​ത്ര​യ്ക്ക് ഇ​പ്പോ​ൾ 1600 രൂ​പ വ​രെ​യാ​ണ് വാ​ങ്ങു​ന്ന​ത്. നോ​ണ്‍ എ​സി വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​കൊ​ള്ള​യ​ടി.

ഇ​നി എ​സി വി​ഭാ​ഗ​ത്തി​ലാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 1000 മു​ത​ൽ 1200 രൂ​പ​വ​രെ​യാ​ണ് ചാ​ർ​ജ്. ഇ​പ്പോ​ൾ വാ​ങ്ങു​ന്ന​ത് 2300 മു​ത​ൽ 2500 രൂപ വ​രെ​യാ​ണ്. ഓ​ണ​ത്തി​നു തു​ട​ങ്ങി​യ​താ​ണ് കൊ​ള്ള​യ​ടി. ഇ​പ്പോ​ൾ പൂ​ജാ അ​വ​ധി​ക്കും ഇ​തേ കൊ​ള്ള ചാ​ർ​ജാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കൊ​ള്ള​ ചാ​ർ​ജ് വാ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​താ​ണ്.

അ​ന്ന​ത്തെ സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണ് ഇ​പ്പോ​ൾ സീ​സ​ണ്‍ സ​മ​യ​ത്ത് യാ​ത്ര​ക്കാ​രെ കൊ​ള്ള​യടി​ക്കു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി എ​സി സ​ർ​വീ​സി​ന് കോ​ട്ട​യം -ബം​ഗ​ളൂ​രു യാ​ത്ര​യ്ക്ക് 1100 രൂ​പ​യാ​ണ് ചാ​ർ​ജ്. അ​തേ സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബം​ഗ​ളൂ​രു ട്രെ​യി​നു​ക​ൾ ബാ​ന​സ​വാ​ടി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ബ​സ് സ​ർ​വീ​സു​കാ​ർ​ക്ക് കൊ​ള്ള​യ​ടി​ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബാ​ന​സ​വാ​ടി​യി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ലേ ബം​ഗ​ളൂ​രു​വി​ൽ എ​ത്താ​നാ​വൂ.

ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ ബാ​ന​സ​വാ​ടി​യി​ൽ ഇ​റ​ങ്ങി ടാ​ക്സി പി​ടി​ക്കു​ക​യോ ബ​സി​നെ ആ​ശ്ര​യി​ക്കു​ക​യോ ചെ​യ്യേ​ണ്ടി​വ​രും. ഈ ​ബു​ദ്ധു​മു​ട്ട് ഒ​ഴി​വാ​ക്കാ​നാണ് യാ​ത്ര​ക്കാ​ർ ബ​സ് സ​ർ​വീ​സി​നെ ആ​ശ്ര​യി​ക്കു​ക സ്വാ​ഭാ​വി​കം. ഇ​തും മു​ത​ലെ​ടു​പ്പി​നു​ള്ള വ​ഴി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ബ​സു​കാ​ർ.

Related posts