മറക്കണ്ട, നാളെയും അവധി; രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് തുടക്കം; ഇടപാടുകാർക്ക് ദുരിതം

കോ​ട്ട​യം: ബാ​ങ്ക് പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് ഇ​ട​പാ​ടു​കാർ ദുരിത ത്തിൽ. ഇ​ന്നു മു​ത​ൽ മൂ​ന്നു ദി​വ​സം രാ​ജ്യ വ്യാ​പ​ക​മാ​യി ബാ​ങ്കു​ക​ൾ ഒ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ജ​ന​ങ്ങ​ൾ​ക്ക് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ പ​ണം ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​മെ​ങ്കി​ലും അ​തു പ​രി​ഹാ​ര​മാ​കി​ല്ലെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു.

ശ​ന്പ​ള വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ര​ണ്ടു ദി​വ​സ​ത്തെ പ​ണിമു​ട​ക്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശ​സാ​ത്​കൃ​ത ബാ​ങ്കു​ക​ളും സ്വ​കാ​ര്യ​ബാ​ങ്കു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി ആ​രം​ഭി​ച്ച പ​ണി​മു​ട​ക്ക് ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ തു​ട​രും.

ഞാ​യ​റാ​ഴ്ച​യും പൊ​തു അ​വ​ധി ആ​യ​തോ​ടെ​യാ​ണ് മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി ബാ​ങ്ക് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്. ബാ​ങ്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​ൻ​പ​തു യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കു​ക​ളു​ടെ പ​ണിമു​ട​ക്ക്.

വേ​ത​ന​ത്തി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജി​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് സം​ഘ​ടിപ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​നു​മാ​യി ഓ​ൾ ഇ​ന്ത്യാ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ന​ലെ ന​ട​ത്തി​യി​രു​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്കി​നു ശേ​ഷ​വും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മാ​ർ​ച്ച് 11 മു​ത​ൽ 13 വ​രെ വീ​ണ്ടും പ​ണിമു​ട​ക്കു​മെ​ന്നും ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ പ​റ​യു​ന്നു.

തു​ട​ർ​ച്ച​യാ​യി ബാ​ങ്ക് അ​വ​ധി വ​രു​ന്ന​ത് എ​ടി​എ​മ്മു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കും. 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി എ​ല്ലാ എ​ടി​എ​മ്മു​ക​ളി​ലും ബാ​ങ്കു​ക​ൾ പ​ണം നി​റ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment