ഒ​ന്നു ശ്ര​ദ്ധി​ക്കു, ഇ​ല്ലെ​ങ്കി​ൽ പ​ണം ന​ഷ്ട​പ്പെ​ടും..! സിം​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം മോ​ഷ്‌​ടി​ക്ക​പ്പെ​ടു​മെ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ മു​ന്ന​റി​യി​പ്പ്

MOBILE-Lകോ​യ​മ്പ​ത്തൂ​ർ: ഒ​രു മ​ണി​ക്കൂ​റി​നു​മേ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ സി​ഗ്ന​ൽ ഇ​ല്ലാ​തി​രു​ന്നാ​ൽ ഫോ​ൺ ഉ​ട​മ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം മോ​ഷ്‌​ടി​ക്ക​പ്പെ​ടു​മെ​ന്നും സൈ​ബ​ർ സെ​ൽ ഉ​പ​ഭോ​ക്‌​താ​ക്ക​ൾ​ക്കു മു​ന്ന​റി​യി​പ്പു​ന​ല്കി.

സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ അ​ടു​ത്തി​ടെ പി​ടി​കൂ​ടി​യ മോ​ഷ​ണ​സം​ഘ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍​റെ മു​ന്ന​റി​യി​പ്പ്. ബാ​ങ്കി​ൽ​നി​ന്നും പ​ണം എ​ടു​ക്കു​മ്പോ​ഴും നി​ക്ഷേ​പി​ക്കു​മ്പോ​ഴും ഫോ​ണി​ലേ​ക്കു​വ​രു​ന്ന മെ​സേ​ജു​ക​ൾ നോ​ട്ട​മി​ട്ട് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഫോ​ൺ സിം ​താ​ത്കാ​ലി​ക​മാ​യി ക​ട്ടാ​ക്കി അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണ​മെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​തി​നാ​യി സിം ​കാ​ർ​ഡ് വി​ല്ക്കു​ന്ന സ്‌​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും ത​ട്ടി​പ്പു​കാ​രെ സ​ഹാ​യി​ക്കും.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ണി​ൽ സി​ഗ്ന​ൽ ഇ​ല്ലെ​ങ്കി​ൽ ഉ​ട​മ​സ്‌​ഥ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഇ​ത്ത​രം ത​ട്ടി​പ്പു ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts