ബാഴ്സയുടെ മെസി

വി​യ്യാ​റ​യ​ല്‍: ആ​ദ്യം ര​ണ്ട് ഗോ​ളി​നു മു​ന്നി​ൽ. തു​ട​ർ​ന്ന് നാ​ല് ഗോ​ൾ വ​ഴ​ങ്ങി ര​ണ്ട് ഗോ​ളി​നു പി​ന്നി​ൽ. അ​വ​സാ​ന നാ​ല് മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ട് ഗോ​ള​ടി​ച്ച് സ​മ​നി​ല. സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ വി​യ്യാ​റ​യ​ലി​നെ​തി​രേ ഗോ​ൾ ത്രി​ല്ല​റി​നൊ​ടു​വി​ൽ ബാ​ഴ്സ​ലോ​ണ 4-4 ന് ​സ​മ​നി​ല പി​ടി​ച്ച​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. പ​ക​ര​ക്കാ​ര​ന്‍റെ ബെ​ഞ്ചി​ൽ​നി​ന്നെ​ത്തി 90-ാം മി​നി​റ്റി​ൽ അ​ത്യു​ജ്വ​ല ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ ബാ​ഴ്സ​യ്ക്ക് തി​രി​ച്ചു​വ​ര​വി​നു​ള്ള മ​രു​ന്നി​ട്ട​ത് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യാ​യി​രു​ന്നു.

ഇ​ഞ്ചു​റി ടൈ​മി​ലെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ 17-ാം സ്ഥാ​ന​ത്തു​ള്ള വി​യ്യാ​റ​യ​ലു​മാ​യി 4-4ന് ​സ​മ​നി​ല പി​ടി​ച്ചു. ന​വം​ബ​റി​നു​ശേ​ഷം ലാ​ ലി​ഗയി​ലെ ആ​ദ്യ തോ​ല്‍വി​ ഉ​റ്റു​നോ​ക്കു​ക​യാ​യി​രു​ന്ന ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഇ​ഞ്ചു​റി ടൈ​മി​ലെ ഗോ​ളി​ല്‍ ലൂ​യി സു​വാ​ര​സ് സ​മ​നി​ല ന​ൽകുകയായിരുന്നു.

30 കളിയിൽ പോയിന്‍റ് 70

സ​മ​നി​ല പാ​ലി​ച്ചെ​ങ്കി​ലും പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​ക്കാ​ള്‍ എ​ട്ടു പോ​യി​ന്‍റ് ലീ​ഡി​ലാ​ണ്. 30 ക​ളി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 70 ഉം അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 62ഉം പോ​യി​ന്‍റാ​ണ്. അ​ത്‌​ല​റ്റി​ക്കോ 2-0ന് ​ജി​റോ​ണ​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു. എ​വേ ഗ്രൗ​ണ്ടി​ല്‍ വി​യ്യാ​റ​യ​ലി​നെ​തി​രേ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ബാഴ്സലോണ മെ​സി, ജെ​റാ​ര്‍ഡ് പി​ക്വെ, ഇ​വാ​ന്‍ റാ​ക്കി​റ്റി​ച്ച് എ​ന്നി​വ​രെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ല്ല.

12-ാം മി​നി​റ്റി​ല്‍ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​ ബാഴ്സയെ മു​ന്നി​ലെ​ത്തി​ച്ചു. നാ​ലു മി​നി​റ്റ് ക​ഴി​ഞ്ഞ് മാ​ല്‍ക്ക​മി​ന്‍റെ ഹെ​ഡ​റി​ലൂ​ടെ ബാ​ഴ്‌​സ​ലോ​ണ ലീ​ഡ് ഉ​യ​ര്‍ത്തി. പു​റ​ത്താ​ക്ക​ല്‍ ഭീ​ഷ​ണി​യെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​യ്യാ​റ​യ​ല്‍ 23-ാം മി​നി​റ്റി​ല്‍ പത്തൊന്പതുകാ​രാ​ന്‍ സാ​മു​വ​ല്‍ ചു​ക് വൂ​സിയിലൂടെ ഒ​രു ഗോ​ള്‍ മ​ട​ക്കി.

ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പെ​ട്ടെ​ന്നു ത​ന്നെ ബാ​ഴ്‌​സ​യു​ടെ വ​ല​കു​ലു​ങ്ങി. സ്ഥാ​നം തെ​റ്റി​നി​ന്ന ബാ​ഴ്‌​സ ഗോ​ള്‍കീ​പ്പ​ര്‍ മാ​ര്‍ക് ആ​ന്ദ്രെ ടെ​ര്‍ സ്റ്റെ​ഗ​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി കാ​ള്‍ ടോ​ക്കോ ഇ​കാം​ബി സ​മ​നി​ല നേ​ടി. വൈ​കാ​തെ ത​ന്നെ വി​സെ​ന്‍റ് ഇ​ബോ​റ ആ​തി​ഥേ​യ​രെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​തോ​ടെ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് മെ​സിയെ ഇ​റ​ക്കാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​യി. മെ​സി ഇ​റ​ങ്ങി​യ​ശേ​ഷം കാ​ര്‍ലോ​സ് ബാ​ക്ക​യി​ലൂ​ടെ ഒ​രു ഗോ​ളു​കൂ​ടി നേ​ടി വി​യ്യാ​റ​യ​ല്‍ ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കളിതീരാൻ നാ​ലു മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ ആ​തി​ഥേ​യ​രു​ടെ ആ​ല്‍വ​രോ ഗോ​ണ്‍സാ​ല​സ് ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍ഡും ക​ണ്ട് മാ​ര്‍ച്ചിം​ഗ് ഓ​ര്‍ഡ​ര്‍ വാ​ങ്ങി​യ​ത് ബാ​ഴ്‌​സ​ലോ​ണ​യ്ക്കു തി​രി​ച്ചു​വ​ര​വി​നു​ള്ള വ​ഴി​യൊ​രു​ക്കി. മെ​സി​യുടെ ഫ്രീകിക്കും ഇഞ്ചുറി ടൈമിൽ സു​വാ​ര​സി​ന്‍റെ നി​ലം​പ​റ്റെ വ​ന്ന ശ​ക്ത​മാ​യ ഷോ​ട്ടും ബാ​ഴ്‌​സ​ലോ​ണ​യെ നാ​ണ​ക്കേ​ടി​ല്‍നി​ന്നു ര​ക്ഷി​ച്ചു.

Related posts