എം​​ബാ​​പ്പെ​​യ്ക്ക് 1000 ഗോ​​ൾ തി​​ക​​യ്ക്കാം: പെ​​ലെ

ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ട ജേ​​താ​​വാ​​യ ഫ്രാൻ സിന്‍റെ യു​​വ താ​​രം കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യ്ക്ക് ക​​രി​​യ​​റി​​ൽ 1000 ഗോ​​ൾ തി​​ക​​യ്ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് ബ്ര​​സീ​​ൽ ഇ​​തി​​ഹാ​​സം പെ​​ലെ. 1025 ഗോ​​ൾ തി​​ക​​ച്ച താ​​ര​​മാ​​ണ് എ​​ഴു​​പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ പെ​​ലെ. എം​​ബാ​​പ്പെ ഇ​​തു​​വ​​രെ 103 ഗോ​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. അ​​തി​​ൽ 92 എ​​ണ്ണം മു​​ൻ​​നി​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ്.

ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് കൗ​​മാ​​ര താ​​ര​​മെ​​ന്ന നേ​​ട്ടം പെ​​ലെ​​യ്ക്കു​​ശേ​​ഷം സ്വ​​ന്ത​​മാ​​ക്കി​​യ ക​​ളി​​ക്കാ​​ര​​നാ​​ണ് എം​​ബാ​​പ്പെ. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ൽ ക്രൊ​​യേ​​ഷ്യ​​ക്കെ​​തി​​രാ​​യ ഫൈ​​ന​​ലി​​ലാ​​യി​​രു​​ന്നു എം​​ബാ​​പ്പെ​​യു​​ടെ നേ​​ട്ടം. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്നി​​ൽ തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ലേ​​ക്ക് എം​​ബാ​​പ്പെ​​യ്ക്കു മു​​ന്നേ​​റാ​​മെ​​ന്നും പെ​​ലെ പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, പ​​രി​​ശീ​​ലി​​ക്കു​​ന്പോ​​ൾ നേ​​ടു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള ഗോ​​ളു​​ക​​ൾ എ​​ണ്ണി​​യാ​​ൽ​​പോ​​ലും ത​​നി​​ക്ക് ഒ​​രി​​ക്ക​​ലും 1000 എ​​ണ്ണം തി​​ക​​യ്ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന് എം​​ബാ​​പ്പെ പ്ര​​തി​​ക​​രി​​ച്ചു. ഒ​​രു സ്വ​​കാ​​ര്യ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്ക​​വേയാ​​ണ് ഇ​​രു​​വ​​രും ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ച​​ത്

Related posts