പു​രു​ഷ​ൻ​മാ​രി​ലും സ്ത​നാ​ർ​ബു​ദം: ഡോ. ​ശ്രീ​കു​മാ​ർ പി​ള്ള പറയുന്നു…

തൃ​ശൂ​ർ: പു​രു​ഷ​ൻ​മാ​രി​ൽ സ്ത​നാ​ർ​ബു​ദം നാ​മ​മാ​ത്ര​മാ​യി​ട്ടേ കാ​ണ​പ്പെ​ടു​ന്നു​ള്ളൂവെ​ങ്കി​ലും വ്യാ​പ​നം വ​ള​രെ പെ​ട്ടെ​ന്നു​ള്ള​തും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഗൗ​ര​വ​മാ​യ​തുമാണെ​ന്നു പ്ര​ശ​സ്ത അ​ർ​ബു​ദ​രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​ശ്രീ​കു​മാ​ർ​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​ങ്ങ​ണ്ടി​യൂ​ർ എം.​ഐ. മി​ഷ​ൻ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​മാ​രോ​ഗ്യ​വാ​ര​ത്തി​ൽ “അ​ർ​ബു​ദം -പ്ര​തി​രോ​ധ​വും പ​രി​ഹാ​ര​വും’ എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഡോ. ​പി​ള്ള. ഗ​ർ​ഭാ​ശ​യ​മു​ഖ​ കാ​ൻ​സ​റി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നു പാ​പ്പി​ലോ​മ വൈ​റ​സ് ആ​ണ്.

ജ​നി​ത​ക​കാ​ര​ണ​ങ്ങ​ൾ​മൂ​ലം പ​ത്തുശ​ത​മാ​ന​ത്തി​നു താ​ഴെ മാ​ത്ര​മേ മ​നു​ഷ്യ​ന് അ​ർ​ബു​ദ​ബാ​ധ​യു​ണ്ടാ​കു​ന്നു​ള്ളൂ. തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തി​ന്‍റെ​യും കാ​ര​ണം പാ​രി​സ്ഥിതി​ക​മാ​ലി​ന്യ​ങ്ങ​ളാ​ണ്. “കാ​ൻ​സ​ർ​ബാ​ധ എ​ന്നാ​ൽ ജീ​വി​ത​മ​വ​സാ​നി​ച്ചു’ എ​ന്ന് അ​ഭ്യ​സ്ത​വി​ദ്യ​രാ​യ മ​ല​യാ​ളി​ക​ൾ ക​രു​ത​രു​തെ​ന്നും ഡോ. ​പി​ള്ള ഉ​പ​ദേ​ശി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ.ഡോ. ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് അ​ധ്യക്ഷ​നാ​യി​രു​ന്നു. സം​ശ​യ​നി​വാ​ര​ണ​വും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു.

Related posts