താ​ടി​യു​ള്ളവരോ​ട് സ്ത്രീ​ക​ള്‍​ക്ക് ആ​ക​ർ​ഷ​ണം; പഠനം പറയുന്നതിങ്ങനെ…

താ​ടി​യു​ള്ള പു​രു​ഷ​ന്മാ​രോ​ട് സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണം തോ​ന്നു​മെ​ന്ന് പ​ഠ​നം. താ​ടി​യു​ള്ള പു​രു​ഷ​ന്മാ​ർ ശാ​രീ​രി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും കൂ​ടു​ത​ൽ ആ​ധി​പ​ത്യം കാ​ണി​ക്കു​ന്ന​വ​രാ​ണ്. അ​ത് ആ​ധി​പ​ത്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്.

അ​തു​പോ​ലെ ത​ന്നെ താ​ടി പ​ല​പ്പോ​ഴും പു​രു​ഷ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ത് ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മാ​ഭി​മാ​നം വ​ർ​ധിപ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ലൊ​ക്കെ സ്ത്രീ​ക​ൾ​ക്ക് താ​ടി​യു​ള്ള പു​രു​ഷ​നോ​ട് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണം തോ​ന്നു​ന്നു എ​ന്നും പ​ഠ​ന​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള പു​രു​ഷ​ന്മാ​രു​ടെ ഗ്രൂ​മിം​ഗ് ഉ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ളി​ൽ പ്ര​ശ​സ്ത​രാ​യ ബോ​സ്മാ​നാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. അ​വ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, മു​ഖ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ എ​ടു​ത്തു കാ​ണി​ക്കു​ന്ന​തി​നും മു​ഖ​ത്ത് എ​ന്തെ​ങ്കി​ലും പാ​ടു​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് മ​റ​യ്ക്കാ​നും സി​നി​മാ​താ​ര​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന രൂ​പം ന​ൽ​കാ​നും താ​ടി സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

താ​ടി​യു​ള്ള പു​രു​ഷ​ന്മാ​ർ കൂ​ടു​ത​ൽ പ​ക്വ​ത​യു​ള്ള​വ​രാ​യി തോ​ന്നി​ക്കു​ന്നു. അ​തും സ്ത്രീ​ക​ൾ‌​ക്ക് അ​വ​രോ​ട് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണം തോ​ന്നാ​ൻ കാ​ര​ണ​മാ​യി​ത്തീ​രു​ന്നു എ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്.​
ഏ​തൊ​രു ബ​ന്ധ​മാ​ണെ​ങ്കി​ലും ആ​ളു​ക​ൾ തി​ര​യു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​വും പ​ക്വ​ത​യു​മാ​ണ്, ആ ​പ​ക്വ​ത താ​ടി​വ​ച്ച പു​രു​ഷ​ന്മാ​രി​ൽ ഉ​ണ്ട് എ​ന്നാ​ണ് സ്ത്രീ​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്.

ഏ​റി​യ പ​ങ്ക് സ്ത്രീ​ക​ളും താ​ടി പു​രു​ഷ​ത്വ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​യി കാ​ണു​ന്നു. അ​തി​നാ​ലാ​ണ് അ​വ​ർ താ​ടി​യു​ള്ള പു​രു​ഷ​ന്മാ​രെ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് എ​ന്നും പ​ഠ​നം പ​റ​യു​ന്നു.

Related posts

Leave a Comment