സി​പി​എം നേ​താ​വി​ന്‍റെ മ​ക​നെ എ​സ്എ​ഫ്ഐ സം​ഘം മ​ർ​ദി​ച്ച സംഭവം: അന്വേഷണം ആരംഭിച്ച് പോലീസ്; പ്രതികൾ ഒളിവിൽ


തി​രു​വ​ന​ന്ത​പു​രം: സി​പി​എം വ​നി​താ നേ​താ​വി​ന്‍റെ മ​ക​നെ സം​സ്കൃ​ത കോ​ള​ജി​ന​ക​ത്ത് വ​ച്ച് എ​സ്എ​ഫ്ഐ സം​ഘം മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ൽ. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ ബി​ന്ദു​വി​ന്‍റെ മ​ക​ൻ ആ​ദ​ർ​ശി​നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ആ​ദ​ർ​ശ് സം​സ്കൃ​ത കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.

ആ​ദ​ർ​ശി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ത്തു, സ​ച്ചി​ൻ, ന​സിം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്കെ​തി​രെ​യാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​തി​ൽ ന​സിം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ്.

ആ​ദ​ർ​ശി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 24 ന് ​കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ചാ​ക്കി​ൽ ക​യ​റി​യു​ള്ള ഓ​ട്ട​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ദ​ർ​ശ് വി​സ​മ്മ​തി​ച്ചി​രു​ന്നു.

മു​ണ്ട് ഉ​ടു​ത്തി​രു​ന്ന​തി​നാ​ൽ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ ആ​ദ​ർ​ശി​നെ ക്ലാ​സ് മു​റി​യി​ലേ​ക്ക് ബ​ല​മാ​യി പി​ടി​ച്ചു കൊ​ണ്ട് പോ​യി മു​ഖ​ത്തും കൈ​ക​ളി​ലും മു​തു​കി​ലും ക്രൂ​ര​മാ​യി പ്ര​തി​ക​ൾ മ​ർ​ദ്ദി​ച്ചു. ഇ​തേ തു​ട​ർ​ന്ന് മ​ക​നെ​യും കൂ​ട്ടി മാ​താ​വ് ബി​ന്ദു ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment