പ്രതിരോധം തന്നെ രക്ഷ: ബെൽജിയത്തെ സമനിലയിൽപൂട്ടി ഇറാൻ

ലോ​സ് ആ​ഞ്ച​ല​സ് : അ​തി​ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ പ്ര​തി​രോ​ധ ഫു​ട്ബോ​ളി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​ന്ന ശീ​ലം ലോ​ക​ക​പ്പി​ൽ തു​ട​രു​ന്നു. ഇ​ത്ത​വ​ണ ഗ്രൂ​പ് ജി-​യി​ൽ യൂ​റോ​പ്യ​ൻ ശ​ക്തി​ക​ളാ​യ ബെ​ൽ​ജി​യ​ത്തെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചി​രി​ക്കു​ക​യാ​ണ് ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​റാ​ൻ. വെ​റും 29.9 ശ​ത​മാ​നം പ​ന്ത് കൈ​വ​ശം ക​ളി​ച്ചാ​ണ് ഇ​റാ​ൻ ബെ​ൽ​ജി​യ​ത്തെ പൂ​ട്ടി​യ​ത്. അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​ർ രാ​ത്രി 12.30ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക ഫു​ട്ബോ​ളി​ലെ വ​ന്പ​ൻ താ​ര​ങ്ങ​ളെ ക​ള​ത്തി​ലി​റ​ക്കി​യ ബെ​ൽ​ജി​യ​ത്തെ 5-4-1 എ​ന്നി രൂ​പ​ത്തി​ൽ താ​ര​ങ്ങ​ളെ വി​ന്യ​സി​പ്പി​ച്ചാ​ണ് ഇ​റാ​ൻ നേ​രി​ട്ട​ത്.

സ​മ​നി​ല പി​ണ​ഞ്ഞ​തോ​ടെ ഗ്രൂ​പ്പ്-​ജി​യി​ലെ മ​ത്സ​രം സ​ങ്കീ​ർ​ണ​മാ​യി. നേ​ര​ത്തെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്തി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ബെ​ൽ​ജി​യ​ത്തി​ന്, ഈ ​മ​ത്സ​ര​വും തു​ല്യ​ത പാ​ല​ച്ച​തി​നാ​ൽ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​കും. അ​വ​സ​രം കി​ട്ടു​ന്പോ​ൾ ആ​ക്ര​മി​ക്കു​ക​യും അ​ല്ലാ​ത്ത അ​വ​സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണ​ത്തെ സം​ഘം ചേ​ർ​ന്ന് ത​ട​യു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് ഇ​റാ​ൻ കോ​ച്ച് അ​മീ​ർ ഗ​ലെ​നോ സ്വീ​ക​രി​ച്ച​ത്. ക​ളി​ക്കാ​ർ ഇ​ത് അ​പ്പാ​ടെ ന​ട​പ്പാ​ക്കി​യ​തോ​ടെ ഗോ​ൾ​മു​ഖ​ത്തേ​ക്കു​ള്ള വ​ഴി തു​റ​ക്കാ​നാ​കാ​തെ ബെ​ൽ​ജി​യം കു​ടു​ങ്ങി​പോ​യി.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ ബെ​ൽ​ജി​യം ക​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ പ്ര​മു​ഖ​താ​ര​ങ്ങ​ളാ​യ കെ​വി​ൻ ഡി ​ബ്രൂ​യി​നും യൂ​റി ടൈ​ല​മാ​ൻ​സും മ​ധ്യ​നി​ര​യി​ൽ നി​ന്ന് പ​ന്ത് വി​ത​ര​ണം ന​ട​ത്തി​യ​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു. ഇ​തോ​ടെ ബെ​ൽ​ജി​യ​ൻ മു​ന്നേ​റ്റ​ക്കാ​ർ ഇ​റാ​ൻ ഗോ​ൾ​മു​ഖ​ത്തേ​ക്ക് നി​ര​ന്ത​രം എ​ത്തി. എ​ന്നാ​ൽ ഇ​റാ​ൻ പ്ര​തി​രോ​ധ​വും ഗോ​ൾ​കീ​പ്പ​ർ അ​ലി​റേ​സ ബെ​യ്റ​ൻ​വാ​ന്‍റി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​ന​ങ്ങ​ളും ബെ​ൽ​ജി​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ബെ​ൽ​ജി​യം തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം
ന​ട​ത്തി​യി​ട്ടും ഇ​റാ​ൻ ഗോ​ൾ വീ​ഴാ​തെ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ​ന്ത് കി​ട്ടു​ന്പോ​ൾ അ​വ​ർ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് മു​തി​രു​ക​യും ചെ​യ്തു. ഇ​താ​ക​ട്ടെ ബെ​ൽ​ജി​യം പ്ര​തി​രോ​ധ​ത്തി​ലും ബു​ദ്ധി​മു​ട്ടാ​ക്കി. ആ​ദ്യ പ​കു​തി​യി​ൽ ഇ​റാ​ന്‍റെ മെ​ഹ്ദി ത​രേ​മി ഗോ​ള​ടി​ച്ചെ​ങ്കി​ലും ’വാ​ർ’ പ​രി​ശോ​ധ​ന​യി​ൽ അ​ത് ഓ​ഫ്സൈ​ഡാ​യി​രു​ന്നു.67-ാം മി​നി​റ്റി​ൽ ബെ​ൽ​ജി​യ​ത്തി​ന് പ്ര​തി​സ​ന്ധി നേ​രി​ട്ടു. ഇ​റാ​ൻ താ​രം മെ​ഹ്ദി ത​രേ​മി​യെ ക​ടു​ത്ത രീ​തി​യി​ൽ ഫൗ​ൾ ചെ​യ്ത​തി​ന് ബെ​ൽ​ജി​യ​ൻ പ്ര​തി​രോ​ധ​നി​ര​യി​ലെ ന​ഥാ​ൻ എ​ൻ​ഗോ​യി​ക്ക് റ​ഫ​റി ചു​വ​പ്പു​കാ​ർ​ഡ് ന​ൽ​കി. ബെ​ൽ​ജി​യം നി​ര​യി​ൽ ശേ​ഷി കു​റ​ഞ്ഞ​തോ​ടെ ഇ​റാ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചെ​ങ്കി​ലും
ബെ​ൽ​ജി​യം ശ​ക്ത​മാ​യി ചെ​റു​ത്തു നി​ന്നു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ബെ​ൽ​ജി​യം ഗോ​ള​ടി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചു. അ​വ​രു​ടെ ഡോ​ഡി ലു​കേ​ബാ​ക്കി​യോ​യും മാ​റ്റി​യാ​സ് ഫെ​ർ​ണാ​ണ്ട​സ്-​പാ​ർ​ഡോ​യും ഗോ​ളി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും ഇ​റാ​ൻ പ​ത​റാ​തെ പി​ടി​ച്ചു നി​ന്നു. ആ​ദ്യ​മ​ത്സ​ര​ത്തി​ലും ഇ​റാ​ൻ ന്യൂ​സി​ല​ൻ​ഡി​നോ​ട് 2-2 സ​മ​നി​ല നേ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment