മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസിന് അർഹമായ രീതിയിൽ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വിഷയത്തിൽ രാഹുൽ ഗാന്ധി തുടക്കത്തിൽ തന്നെ രംഗത്തുവന്നിരുന്നുവെങ്കിലും, ആ പ്രതിഷേധത്തെ വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്ന് തരൂർ തുറന്നടിച്ചു. മുംബൈയിൽ സംഘടിപ്പിച്ച ഒരു സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ രാഹുൽ ഗാന്ധി തുടക്കത്തിൽ തന്നെ ശക്തമായ നിലപാട് എടുത്തത് തരൂർ എടുത്തുപറഞ്ഞു. എന്നാൽ, സിജെപിയുടെ പ്രഷേധങ്ങൾക്ക് ലഭിച്ചതുപോലെയുള്ള വലിയ ജനശ്രദ്ധ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രചാരണങ്ങൾക്ക് ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതിന്റെ കാരണങ്ങൾ പാർട്ടി സ്വയം വിശകലനം ചെയ്യണമെന്നും തരൂർ പറഞ്ഞു. വിദ്യാർഥി വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഓർമിപ്പിച്ച തരൂർ, “തെരുവിൽ പ്രതിഷേധിക്കേണ്ട വിഷയങ്ങളിൽ തെരുവിലും പാർലമെന്റിഉന്നയിക്കേണ്ടവ സഭയിലും” ശക്തമായി…
Read MoreDay: August 8, 2026
അരയ്ക്കൊപ്പം വെള്ളവും കോച്ചുന്ന തണപ്പും; ചൂടുള്ള വാർത്തയുമായി സുരേഷും ചാന്ദിനിയും പുലർച്ചെ തന്നെ പത്രവിതരണം തുടങ്ങും
കടുത്തുരുത്തി: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട എഴുമാന്തുരുത്തില്‍ ദിവസങ്ങളായി വെള്ളത്തിലൂടെ നീന്തിയും ബൈക്കിലുമായി മുടങ്ങാതെ പത്രവിതരണം നടത്തുകയാണ് എഴുമാന്തുരുത്ത് പുലിത്തുരുത്ത് നന്ദനം വീട്ടില്‍ സുമേഷും (41), ഭാര്യ ചാന്ദ്നി (40)യും. കോട്ടയത്തുനിന്നും എത്തുന്ന പത്രം മുട്ടുചിറയില്‍ നിന്നാണ് ഇവര്‍ എടുക്കുന്നത്. തുടര്‍ന്ന് ഇരുവരും രണ്ട് സ്കൂട്ടറുകളിലായിട്ടാണ് പത്രവിതരണം നടത്തിയിരുന്നത്. വെള്ളപ്പൊക്കത്തില്‍ എഴുമാന്തുരുത്തിലേക്കുള്ള വഴി വെള്ളം മൂടിയതോടെ പത്രവിതരണവും പ്രതിസന്ധിയിലായി. അര കിലോമീറ്ററിലേറെ ദൂരം വെള്ളം മൂടിയതോടെ സ്കൂട്ടര്‍ ഓടിക്കുക ദുഷ്കരമായി. അതോടെ രണ്ടായി നടത്തിയിരുന്ന വിതരണം ഒഴിവാക്കി ഇരുവരും ബൈക്കില്‍ ഒന്നിച്ചു പോകാന്‍ തുടങ്ങി. പുലർച്ചെ 2.45 ഓടെ വീട്ടില്‍നിന്നും പുറപ്പെടുന്ന ദമ്പതികള്‍ എഴുമാന്തുരുത്തില്നിന്നും ബൈക്കിന്റെ സൈലന്‍സറില്‍ വെള്ളം കേറാതെ മൂടിക്കെട്ടിയശേഷം അര കിലോമീറ്ററിലേറെ ദൂരത്തില്‍ ബൈക്കുമായി മലപ്പുറം പള്ളിയുടെ ഭാഗത്തേക്കു നീന്തും. തുടര്‍ന്ന് സൈലന്‍സറിലെ കെട്ട് നീക്കിയശേഷം ബൈക്കുമായി മുട്ടുചിറയിലെത്തി പത്രക്കെട്ടുകള്‍ ശേഖരിക്കും. അവിടെനിന്നും ആയാംകുടി, പുതുശേരിക്കര പ്രദേശങ്ങളില്‍…
Read Moreബംഗാളിൽ നദീതീരത്ത് കൊമ്പന്മാരുടെ പോരാട്ടം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ!
പശ്ചിമ ബംഗാളിലെ കംഗ്സാബതി നദീതീരത്ത് രണ്ട് കാട്ടുകൊമ്പന്മാർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. സത്പതി പ്രദേശത്തുണ്ടായ ഈ സംഭവത്തിൽ ആനകൾ ചിഹ്നം വിളിച്ച് പരസ്പരം കൊമ്പുകോർക്കുകയും ശക്തമായി മുട്ടുകയും ചെയ്തത് നാട്ടുകാരിൽ കടുത്ത ഭീതി പടർത്തി. ആനകളുടെ പോരാട്ടം കാണാൻ നിരവധിയാളുകൾ നദീതീരത്ത് തടിച്ചുകൂടുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുറെ സമയം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഇരു ആനകളും പോരാട്ടം അവസാനിപ്പിച്ച് വ്യത്യസ്ത ദിശകളിലേക്ക് പിരിഞ്ഞുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ആനകളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയുമാണ്.
Read More‘ട്യൂഷൻ ടീച്ചറുടെ മാതൃക’: യാത്രയയപ്പ് പാർട്ടിയുമായി അധ്യാപിക, വിവിധയിനം പലഹാരങ്ങളുമായി വിദ്യാർഥികൾ, സോഷ്യൽ മീഡിയയിൽ ഹൃദയം കവർന്ന് വീഡിയോ!
യുപിയിൽ വീടുമാറിപ്പോകുന്ന വിദ്യാർഥികൾക്കായി ട്യൂഷൻ അധ്യാപിക സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങും കുട്ടികളുടെ കൂട്ടായ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘റാണാജി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോയിൽ, അധ്യാപികയും കുട്ടികളും ഒന്നിച്ചിരുന്ന് യാത്രയയപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെക്കലിനെക്കുറിച്ചും സംസാരിക്കുന്നത് കാണാം. വീട്ടിൽ നിന്ന് കൊണ്ടുവന്ന വിഭവങ്ങൾ ഓരോ കുട്ടിയായി ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ, ലളിതമായ ഈ ചടങ്ങ് രുചികരമായ ഒരു വിരുന്നായി മാറുകയായിരുന്നു. വിവിധതരം ചിപ്സുകൾ, ബിസ്ക്കറ്റുകൾ, ചോക്കോ പൈകൾ, സമോസകൾ എന്നിവയ്ക്ക് പുറമെ ചില കുട്ടികൾ ഉണ്ടാക്കിക്കൊണ്ടുവന്ന ഇഡ്ഡലിയും സാമ്പാറും വിരുന്നിന് വീട്ടുരുചി പകർന്നു. പരസ്പരം ഭക്ഷണ സാധനങ്ങൾ കൈമാറി സന്തോഷം പങ്കിട്ട കുട്ടികളുടെ ഈ ലളിതവും മനോഹരവുമായ കൂട്ടായ്മയെ പ്രശംസിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്.
Read Moreരാജീവിന്റെ പഞ്ചാരവാക്കിൽ നഷ്ടം ഒന്നരക്കോടി; പഞ്ചസാര നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളി ബിസിനസുകാരെ കബളിപ്പിച്ചത് അന്യസംസ്ഥാനതട്ടിപ്പുകാർ
കണ്ണൂർ: മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുപേർ ചേർന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സാംഗ്ളി സ്വദേശി രാജിവ് നേതാജി മോറ (35) യെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്നാഥിന്റെ നേതൃത്വത്തിൽ ഹരിയാനയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ കൊറ്റാളി സ്വദേശി സുനീഷ്, മേലെ ചൊവ്വ സ്വദേശി പ്രസൂൺ എന്നിവർ ചേർന്ന് കണ്ണൂർ കണ്ണോത്തുംചാലിൽ നടത്തുന്ന സുപ്രീം ട്രേഡേഴ്സിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കേസിലെ ഏഴാം പ്രതിയാണ് പിടിയിലായ രാജീവ്. സ്ഥാപനത്തിന്റെ പാർട്ണറായ സുനീഷ് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി നിർദേശപ്രകാരമാണ് ടൗൺ പൊലീസ് കേസെടുത്തത്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreവർഷങ്ങൾക്ക് മുമ്പ് ജനനസമയത്ത് മാറിപ്പോയ ചൈനീസ് യുവതികൾ, വളർന്നത് 4 കിലോമീറ്റർ അകലത്തിൽ; അപൂർവ്വ സത്യം പുറത്തുകൊണ്ടുവന്ന് ഡിഎൻഎ പരിശോധന!
37 വർഷങ്ങൾക്ക് മുമ്പ് ആശുപത്രി അധികൃതരുടെ വീഴ്ച മൂലം ജനനസമയത്ത് മാറിപ്പോയ രണ്ട് ചൈനീസ് യുവതികൾ, തൊട്ടടുത്ത പ്രദേശങ്ങളിൽ വെറും നാല് കിലോമീറ്റർ മാത്രം അകലത്തിൽ വളർന്നുവെന്ന അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 1989 ഒക്ടോബറിൽ തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള ക്വിങ്യുവാൻ പീപ്പിൾസ് ഹോസ്പിറ്റലിൽ 55 മിനിറ്റ് വ്യത്യാസത്തിൽ ജനിച്ച ഹുവാങ് ഷിയോലിൻ, ലി ഹുയി എന്നീ കുഞ്ഞുങ്ങളാണ് അന്ന് ആശുപത്രിയിലെ നെയിം കാർഡുകൾ മാറിയതിനെ തുടർന്ന് രണ്ട് വ്യത്യസ്ത ജീവിതങ്ങളിലേക്ക് അയക്കപ്പെട്ടത്. മാതാപിതാക്കളുമായി സാമ്യമില്ലാത്തതിനെ ചൊല്ലിയുള്ള കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ 2022ൽ ഹുവാങ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് താൻ വളർന്നത് സ്വന്തം മാതാപിതാക്കളുടെ കൂടെയല്ലെന്ന ഞെട്ടിക്കുന്ന വിവരവും തുടർന്ന് പോലീസിന്റെ സഹായത്തോടെ തന്റെ യഥാർഥ കുടുംബത്തെയും ലിയെയും കണ്ടെത്തിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബത്തിൽ സാമ്പത്തിക ഭദ്രതയോടെ ഹുവാങ് വളർന്നപ്പോൾ, സാമ്പത്തിക പ്രതിസന്ധികളും രോഗങ്ങളുമായുള്ള കഠിന…
Read Moreപോലീസിന്റെ വലയ്ക്കും മീതേ..! മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല; ചെന്നിത്തലയുടെ പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
തിരുവനന്തപുരം: പോലീസ് ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെ പുതിയ പോസ്റ്റുമായി അർജുൻ ആയങ്കി. മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും പുതിയ പോസ്റ്റിൽ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി. കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താൻ. മാനസിക രോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും അർജുൻ ആയങ്കി പുതിയ പോസ്റ്റിൽ പറയുന്നു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നെന്നും ആർജുൻ ആയങ്കി കുറിച്ചു. അതേസമയം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നു എന്നും വൈകുന്നേരം അർജുൻ ആയങ്കി പോസ്റ്റ് ഇട്ടിരുന്നു. അതിനിടെ അർജുൻ ആയങ്കി…
Read Moreബിയർ കഴിച്ചിരുന്നു സാർ; മദ്യപിച്ച് വാഹനം ഓടിച്ച യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് റദ്ദാക്കി; നിർബന്ധിത ക്ലാസിൽ പങ്കെടുക്കണം
കാസർഗോഡ്: മദ്യലഹരിയിൽ കാർ ഓടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇതിനുപുറമെ, മോട്ടോർ വാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ഇവർ പങ്കെടുക്കണം. കഴിഞ്ഞ മാസമാണ് നാഷണൽ ഹൈവേ 66-ൽ ധന്യയ്ക്കെതിരെ പോലീസ് കേസെടുത്തത്. ദേശീയപാതയുടെ നടുവിലായി കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ് എത്തിയെങ്കിലും, ഇവരുടെ വാഹനം പെട്ടെന്ന് അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് ബന്ദിയോടുള്ള ഭഗവതി നഗറിൽ വെച്ചാണ് ഇവരെ തടഞ്ഞുനിർത്തിയത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇവർ മദ്യം കഴിച്ചിരുന്നതായി സ്ഥിരീകരിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ബിയർ കുടിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു. ബിയർ കഴിച്ചിരുന്നു സാർ; മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ യൂട്യൂബർ എസ്.ആർ.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇരുപതുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തിൽ ആസാമിലെ കച്ചാർ ജില്ലയിൽ നിന്നുള്ള അമ്ജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് പുലർച്ചെ 2.30ഓടെ പെൺകുട്ടികൾ ധോലൈ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ആദ്യം പീഡശ്രമം നടന്നുവെന്നാണ് മൊഴി നൽകിയത്. തുടർന്ന വിശദ അന്വേഷണത്തിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read More