പണിയില്ലാത്തോർക്കൊരു പണി കൊടുത്ത് ബീവറേജ്..! എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ബിവറേജസ് കോർപ്പറേഷനിലേക്ക് 456 പേർക്ക് നിയമനം; എതിർപ്പുമായി പിഎസ്‌സി റാങ്ക്ഹോൾഡേഴ്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റ് നി​​​ല​​​വി​​​ലി​​​രി​​​ക്കെ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 456 പേ​​​രെ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി നി​​​യ​​​മി​​​ക്കു​​​ന്നു. നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഭി​​​മു​​​ഖ​​​പ​​​രീ​​​ക്ഷ നാ​​​ളെ ന​​​ട​​​ക്കും. പി​​​എ​​​സ്‌​​​സി​​​യി​​​ൽ 2000 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് നി​​​ല​​​വി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റ് ഉള്ളപ്പോൾ മ​​​റ്റു നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പാ​​​ടി​​​ല്ലെ​​​ന്ന ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കെ​​​യാ​​​ണു പു​​തി​​യ നീ​​ക്കം. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് പി​​​എ​​​സ്‌​​​സി​​​യു​​​ടെ ലി​​​സ്റ്റ് നി​​​ല​​​വി​​​ൽ വ​​​ന്ന​​​ത്. ലി​​​സ്റ്റ് വ​​​ന്ന് 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം പി​​​എ​​​സ്‌​​​സി അ​​​ഡ്വൈ​​​സ് മെ​​​മ്മോ അ​​​യ​​​യ്ക്കും. എ​​​ന്നാ​​​ൽ, ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​യെ അ​​​റി​​​യി​​​ച്ചി​​​ല്ല. ഒ​​​ഴി​​​വു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ത്ത​​​തി​​​നാ​​​ൽ പി​​​എ​​​സ്‌​​​സി​​​യും തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​ എ​​​ടു​​​ത്തി​​​ല്ല. ഇ​​​തി​​​നി​​​ടെയാണ് 300 ഹെ​​​ൽ​​​പ്പ​​​ർ​​​മാ​​​ർ, 156 അ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ വ​​​ഴി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ വ​​​ർ​​​ഷം തോ​​​റും ന​​​ൽ​​​കു​​​ന്ന ഭീ​​​മ​​​മാ​​​യ ബോ​​​ണ​​​സ് ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർപോ​​​ലും ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യ​​​തു വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related posts