കു​ള​ത്തൂ​പ്പു​ഴ​യു​ടെ ആ​ദ്യ​കാ​ല ച​രി​ത്ര​മ​റി​യു​ന്ന വ്യ​ക്തി! ച​ന്ദ​ന​ക്കാ​വ് നേ​ര്‍​ച്ച​പ്പ​ള്ളി​യിൽ ഇനി ആ​യി​ഷാ​ബീ​വി ഇല്ല

കു​ള​ത്തൂ​പ്പു​ഴ: സ​ര്‍​വമ​ത സാ​ഹോ​ദ​ര്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് നേ​ര്‍​ച്ച​പ്പ​ള്ളി​യു​ടെ പ​രി​പാ​ല​ക​യാ​യി​രു​ന്ന പ​ള്ളീ​ലു​മ്മാ​മ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ആ​യി​ഷാ​ബീ​വി ഓ​ര്‍​മ്മ​യാ​യ​പ്പോ​ള്‍ കു​ള​ത്തൂ​പ്പു​ഴ​യു​ടെ ആ​ദ്യ​കാ​ല ച​രി​ത്ര​മ​റി​യു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളി​ലൊ​രാ​ളെ​യാ​ണ് ന​ഷ്ട​മാ​യ​ത് .

ക​ഴി​ഞ്ഞ ദി​വ​സം തൊ​ണ്ണൂ​റ്റാ​റാം വ​യ​സി​ല്‍ നി​ര്യാ​ത​യാ​യ ആ​യി​ഷാ ബീ​വി​ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ നേ​ര്‍ സാ​ക്ഷ്യ​മാ​യി വ​ള​രെ കാ​ല​ത്തോ​ളം കു​ള​ത്തൂ​പ്പു​ഴ​ക്കാ​ര്‍​ക്ക് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി​രു​ന്നു. ത​ന്‍റെ മൂ​ന്ന് ത​ല​മു​റ​ക​ള്‍​ക്ക് മു​മ്പ് സ്ഥാ​പി​ത​മാ​യ ച​ന്ദ​ന​ക്കാ​വ് പ​ള്ളി​യു​ടെ സാ​ര​ഥ്യം പാ​ര​മ്പ​ര്യ​മാ​യി ഏ​റ്റെ​ടു​ത്ത പ​ള്ളൂ​ലു​മ്മ പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ള്ളി​യി​ലെ​ത്തു​ന്ന നാ​നാ​ജാ​തി മ​ത​സ്ഥ​ര്‍​ക്ക് ന​ന്മ​യു​ടെ വെ​ളി​ച്ച​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി രോ​ഗ​ശ​യ്യ​യി​ലാ​യി​രു​ന്ന ആ​യി​ഷാ​ബീ​വി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ലു​മു​ള്ള ആ​യി​ര​ങ്ങ​ളാ​ണ് അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്. നാ​ലു ത​ല​മു​റ​ക​ളി​ലാ​യി 91 പേ​ര​ട​ങ്ങു​ന്ന ച​ന്ദ​ന​ക്കാ​വ് പ​ള്ളി​ക്കു​ടും​ബ​ത്തി​ലെ മു​ത്ത​ശി​യാ​ണ് ഇ​തോ​ടെ ഓ​ര്‍​മ്മ​യാ​യ​ത്.

Related posts