ത​ങ്ങ​ളു​ടെ ജോ​ലി ആ​പ്പ് നി​ര്‍​മി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു! സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്ന് ഫെ​യ​ര്‍ കോ​ഡ്; ബെ​വ്‌​കോ ന​ല്‍​കി​യ ഡാ​റ്റ പ്ര​കാ​ര​മാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യ​തെ​ന്നും ക​മ്പ​നി

കൊ​ച്ചി: ബെ​വ്‌​കോ ആ​പ്പി​ന്‍റെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പേ​ഷ​നാ​യി ബെ​വ്ക്യൂ ആ​പ്പ് ത​യാ​റാ​ക്കി​യ ഫെ​യ​ര്‍ കോ​ഡ്. ത​ങ്ങ​ളു​ടെ ജോ​ലി ആ​പ്പ് നി​ര്‍​മി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു.

ബെ​വ്‌​കോ കൈ​മാ​റി​യ ഡാ​റ്റ വ​ച്ചാ​ണ് ആ​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ​മീ​പ​ത്തു​ള്ള ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ​യും ബാ​റു​ക​ളു​ടെ​യും ലി​സ്റ്റ് കൈ​മാ​റി​യ​ത് ബെ​വ്‌​കോ അ​ധി​കാ​രി​ക​ളാ​ണ്.

ഒ​രു സ്ഥ​ല​ത്തെ ഔ​ട്ട്‌​ല​റ്റി​ല്‍ മ​ദ്യം ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ സ​മീ​പ​ത്തെ ഔ​ട്ട്‌​ല​റ്റു​ക​ളി​ലേ​ക്കാ​കും ടോ​ക്ക​ണ്‍ ല​ഭി​ക്കു​ക. ഇ​ത്ത​ര​ത്തി​ലാ​ണ് ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം പ​രി​ഹ​രി​ച്ചെ​ന്നും ആ​പ്പ് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ണെ​ന്നും ഫെ​യ​ര്‍​കോ​ഡ് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ചി​ല ബാ​റു​ക​ളു​ടെ​യും ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ​യും മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ഇ​നി​യും തെ​റ്റു​ക​ള്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ക്കു​ന്നു​ണ്ട്. ബെ​വ്‌​കോ ന​ല്‍​കി​യ ഡാ​റ്റ​യി​ലു​ള്ള​താ​ണ് ഈ ​മേ​ല്‍​വി​ലാ​സം.

ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യ ഏ​ക പ്ര​ശ്‌​നം എ​സ്എം​എ​സ് പോ​കു​ന്നി​ല്ല എ​ന്നു​ള്ള​താ​യി​രു​ന്നു. ഇ​ത് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​റ്റ് തെ​റ്റു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, ആ​പ്പ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ ഫെ​യ​ര്‍ കോ​ഡ് അ​ധി​കൃ​ത​ര്‍ മു​ങ്ങി​യെ​ന്ന ആ​ക്ഷേ​പം ശ​രി​യ​ല്ലെ​ന്നും വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് സം​ഘ​ടി​ത​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ സൈ​റ്റി​ല്‍​നി​ന്നും ഫേ​സ്ബു​ക്ക് പേ​ജി​ല്‍​നി​ന്നും ഉ​ള്‍​പ്പെ​ടെ ആ​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മ​റ​യ്ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​മ്പ​നി ഇ​ത്ത​ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​മ്പോ​ഴും പ​ല​ര്‍​ക്കും കി​ലോ മീ​റ്റ​റു​ക​ള്‍ ദൂ​രെ​യു​ള്ള ഔ​ട്ട്‌​ല​റ്റു​ക​ളി​ലേ​ക്കാ​ണു ടോ​ക്ക​ണ്‍ ല​ഭി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ഇ​ന്നും ഉ​യ​രു​ന്നു​ണ്ട്. ബെ​വ്‌​കോ ഔ​ട്ട്‌​ല​റ്റു​ക​ളി​ലേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ബാ​റു​ക​ളി​ലേ​ക്കാ​ണ് ടോ​ക്ക​ണ്‍ ല​ഭി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Related posts

Leave a Comment