ബാ​റി​ന് മു​ന്നി​ൽ അ​ടി​പി​ടി; സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സു​കാ​ര​നെ​യും മ​ർദിച്ചു: യു​വാ​വ് റി​മാ​ൻ​ഡി​ൽ

ഹരി​പ്പാ​ട്: ബാ​റി​നു മു​ന്നി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ചി​ങ്ങോ​ലി അ​ഭി​ജി​ത്ത് ഭ​വ​ന​ത്തി​ൽ അ​ഭി​ജി​ത്ത് (24), പ​ള്ളി​പ്പാ​ട് അ​കം​കു​ടി തു​ണ്ടി​ൽ തെ​ക്ക​തി​ൽ വി​ഷ്ണു (21) എ​ന്നി​വ​രെ​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച അ​ഭി​ജി​ത്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി 10:15ന് ​സൗ​ഗ​ന്ധി​ക ബാ​റി​നു സ​മീ​പ​മു​ള്ള പൊ​തു​നി​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യസം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യും ഗ​താ​ഗ​തത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഹ​രി​പ്പാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ജി​ത്തി​നെ​യും വി​ഷ്ണു​വി​നെ​യും കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് രാ​ത്രി 11.35ന് ​സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് അ​ഭി​ജി​ത്ത് പോ​ലീ​സു​കാ​ര​നെ അ​ക്ര​മി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ വി​ഷ്ണു​വി​നെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച അ​ഭി​ജി​ത്ത്, ഇ​ത് ത​ട​യാ​ൻ ചെ​ന്ന പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബ​ൽ​രാ​ജി​നെ പി​ടി​ച്ചു ത​ള്ളു​ക​യാ​യി​രു​ന്നു. ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ച് പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​കി​ത്സതേ​ടി. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​ണ് പി​ന്നീ​ട് അ​ഭി​ജി​ത്തി​നെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment