ചി​രി​പ്പി​ച്ചും ത്രി​ല്ല​ടി​പ്പി​ച്ചും ധ്യാ​ൻ ശ്രീ​നി​വാ​സ​നും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും

പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ചും ത്രി​ല്ല​ടി​പ്പി​ച്ചും ധ്യാ​ൻ ശ്രീ​നി​വാ​സ​നും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തി​യ ഭീ​ഷ്മ​ർ തി​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റു​ന്നു. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത ഭീ​ഷ്മ​ർ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​യി മാ​റു​ക​യാ​ണ്. ഡ്രീം​ബി​ഗ്‌ ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ങ്ങ​ളാ​യ ധ്യാ​ൻ ശ്രീ​നി​വാ​സ​നും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഭീ​ഷ്മ​ർ. സൂ​പ്പ​ർ ഹി​റ്റാ​യ “ക​ള്ള​നും ഭ​ഗ​വ​തി​യും’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​നും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ദി​വ്യ പി​ള്ള, അ​മ്മേ​ര എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​ന്ന ചി​ത്ര​ത്തി​ൽ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ​യു​ണ്ട്. ഇ​ന്ദ്ര​ൻ​സ്, ഉ​ണ്ണി ലാ​ലു, ഷാ​ജു ശ്രീ​ധ​ർ, അ​ഖി​ൽ ക​വ​ല​യൂ​ർ, സെ​ന്തി​ൽ കൃ​ഷ്ണ, ജി​ബി​ൻ ഗോ​പി​നാ​ഥ്, വി​നീ​ത് ത​ട്ടി​ൽ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ബി​നു തൃ​ക്കാ​ക്ക​ര, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, അ​ബു സ​ലിം, ജ​യ​ൻ ചേ​ർ​ത്ത​ല, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​ഷ്ണു ഗ്രൂ​വി, ശ്രീ​രാ​ജ്, ഷൈ​നി വി​ജ​യ​ൻ, സ്മൃ​തി പാ​ണ്ഡേ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഈ​സ്റ്റ് കോ​സ്റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. അ​ൻ​സാ​ജ് ഗോ​പി​യു​ടേ​താ​ണ് ക​ഥ. ര​തീ​ഷ് റാം ഛാ​യാ​ഗ്ര​ഹ​ണ​വും ജോ​ൺ​കു​ട്ടി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ര​ഞ്ജി​ൻ രാ​ജും, “പാ​ൽ​നി​ലാ പു​ഞ്ചി​രി’ എ​ന്ന ഗാ​ന​ത്തി​ന് കെ.​എ. ല​ത്തീ​ഫും സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു.

Related posts

Leave a Comment