എ​ല്‍​പി​ജി വി​ത​ര​ണം; അ​ധി​ക​വി​ല ഈ​ടാ​ക്കി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി; ദു​രു​പ​യോ​ഗം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാം

‌തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ എ​ല്‍​പി​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കവി​ല ഈ​ടാ​ക്ക​ല്‍, വ്യാ​ജ​വി​പ​ണി, ദു​രു​പ​യോ​ഗം, ക​രി​ഞ്ച​ന്ത തു​ട​ങ്ങി​യ​വ​യ്‌​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

എ​ല്‍​പി​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റാ​യും പോ​ലീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളെ​യും ഓ​യി​ല്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് യോ​ഗം ചേ​ര്‍​ന്നു.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് ആ​ശു​പ​ത്രി​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ക്ക​മു​ള്ള സ്‌​കൂ​ളു​ക​ള്‍, ശ്മ​ശാ​ന​ങ്ങ​ള്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കാ​ന്‍റീ​നു​ക​ള്‍, സ്‌​കൂ​ള്‍-കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ള്‍, ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍, സു​ഭി​ക്ഷ ഹോ​ട്ട​ല്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍ എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി പാ​ച​ക​വാ​ത​കം പൂ​ര്‍​ണ​മാ​യും ല​ഭ്യ​മാ​ക്കും.

ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, കാ​ന്‍റീ​നു​ക​ള്‍, ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍, സ​ര്‍​ക്കാ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കി​ച്ച​ണു​ക​ള്‍, ഇതരസം സ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള അ​ഞ്ച് കി​ലോ എ​ല്‍​പി​ജി തു​ട​ങ്ങി​യ അ​ര്‍​ധ മു​ന്‍​ഗ​ണ​നാ മേ​ഖ​ല​ക​ള്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വ് ന​ല്‍​കി അ​വ​രു​ടെ യ​ഥാ​ര്‍​ഥ ആ​വ​ശ്യ​ക​ത​യു​ടെ 40 ശ​ത​മാ​നം ല​ഭ്യ​മാ​ക്കും. വാ​ണി​ജ്യ എ​ല്‍​പി​ജി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി htips:/www.lptgrackerkerala. എ​ന്ന വെ​ബ്‌​പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം.

വ്യാ​ജ​വി​പ​ണി, ദു​രു​പ​യോ​ഗം, ക​രി​ഞ്ച​ന്ത, അ​ധി​കവി​ല ഈ​ടാ​ക്ക​ല്‍ എ​ന്നി​വ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് ഇ​ടു​ക്കി -04862 232321, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് തൊ​ടു​പു​ഴ -04862 222515, 9188527363, ഇ​ടു​ക്കി – 04862 294975, 9188527364, പീ​രു​മേ​ട് -04869 232066, 9188527365, ഉ​ടു​മ്പ​ന്‍​ചോ​ല -04868 232047, 9188527366, ദേ​വി​കു​ളം -04865 264224, 9188527367.

Related posts

Leave a Comment