വടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തൽ;  വീട്ടിലേക്ക് ഇരച്ചുകയറി പോലീസ്;  സജീവനെ കീഴ്പ്പെടുത്തി തോളിലേറ്റി പുറത്തെത്തിച്ച് പോലീസും നാട്ടുകാരും

കൊ​ല്ലം: വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സ​ജീ​വ​നെ 52 മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ചി​ത​റ​യി​ലെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് സ​ജീ​വ​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് സ​ജീ​വ​ൻ വ​ടി​വാ​ൾ വീ​ശി വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കൊ​പ്പം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. പി​ന്നീ​ട് നാ​യ​ക​ളെ അ​ഴി​ച്ചു​വി​ട്ട് സ​ജീ​വ​ൻ ഗേ​റ്റ് പൂ​ട്ടി വീ​ടി​ന​ക​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ​യും ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ജീ​വ​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ടി​കൂ​ടാ​ൻ മ​ഫ്തി പോ​ലീ​സി​നെ സ​ജ്ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ സ​ജീ​വ​ൻ പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ സ​ജീ​വ​നെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ടി​ന​ക​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പോ​ലീ​സ് സ​ജീ​വ​നെ ക​ത്രി​ക​പൂ​ട്ടി​ടു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​യാ​യ സു​പ്ര​ഭ​യു​ടെ വീ​ട് സ്വ​ന്ത​മാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ൾ വ്യാ​ഴാ​ഴ്ച ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. സു​പ്ര​ഭ​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും നാ​യ ഉ​ള്ള​തി​നാ​ല് പോ​ലീ​സി​ന് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നാ​ലെ റോ​ട്‌​വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ ഉ​ദ്യാ​ഗ​സ്ഥ​ർ മ​തി​ൽ​ക്കെ​ട്ടി​ന് പു​റ​ത്തേ​ക്കു മാ​റ്റി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ട് പൂ​ട്ടി വ​ടി​വാ​ളു​മാ​യി സ​ജീ​വ​ൻ വീ​ടി​നു​ള്ളി​ൽ ക​ഴി​ഞ്ഞ​ത്.

പോ​ലീ​സ് എ​ത്തി​യാ​ൽ സ്വ​യം ജീ​വ​നൊ​ടു​ക്കു​മെ​ന്നും അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും സ​ജീ​വ​ൻ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment