പെൺകുഞ്ഞിനെ കാട്ടിലെറിഞ്ഞ അമ്മയ്ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും;  പുഴുവരിച്ച് വള്ളിപ്പടർപ്പിൽ കിടന്നത് രണ്ടു ദിവസം;  പ്രോ​വി​ഡ​ൻ​സ് ഹോ​മി​ൽ കഴിയുന്ന സ്വതന്ത്രയുടെ കഥ‍യിങ്ങനെ…

അഗളി: അ​ഗ​ളി​യി​ലെ കൊ​ട്ട​മേ​ട് സ്വ​ദേ​ശി 67-കാ​രി​യാ​യ മ​ര​ത​ക​ത്തി​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 10,000 രൂ​പ പി​ഴ​യും പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു. പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​യു​ട​ൻ ഭൂ​തി​വ​ഴി ഉൗ​രി​ന​ടു​ത്തു​ള്ള കാ​ട്ടി​ൽ പ​ന്ത്ര​ണ്ട​ടി​യോ​ളം താ​ഴ്ച​യു​ള്ള ഒ​രു തോ​ട്ടി​ലേ​ക്ക് മ​രി​ക്കു​ന്ന​തി​നാ​യി എ​റി​ഞ്ഞു ഉ​പേ​ക്ഷി​ച്ച​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ന്യ​ജീ​വി​ക​ളു​ള്ള കാ​ട്ടി​ലെ തോ​ട്ടി​ൽ ര​ണ്ടു​ദി​വ​സ​ത്തോ​ളം കി​ട​ന്ന കു​ട്ടി​യെ 2012 ആ​ഗ​സ്റ്റ് 15 ന് ​ഉ​ച്ച​യോ​ടെ ആ​ടു​മേ​യ്ക്കു​വാ​ൻ വ​ന്ന ഭൂ​തി​വ​ഴി ഉൗ​രി​ലെ പാ​പ്പാ​ൾ എ​ന്ന സ്ത്രീ ​ക​ര​ച്ചി​ൽ കേ​ട്ട് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം പു​ഴു​വ​രി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മു​ൾ​പ​ട​ർ​പ്പി​ൽ കി​ട​ക്കു​ന്ന കു​ഞ്ഞി​നെ​യാ​ണ് പോ​ലീ​സു​കാ​ർ ക​ണ്ട​ത്.

അ​ന്ന​ത്തെ അ​ഗ​ളി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​മ​നോ​ജ് കു​മാ​ർ, എ​സ്ഐ കെ.​കൃ​ഷ്​ണ​വ​ർ​മ, വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബീ​ന, സു​ന്ദ​രി എ​ന്നി​വ​ർ കു​ട്ടി​യെ ആ​ദ്യം അ​ഗ​ളി സി​എ​ച്ച്സി​യി​ലും പി​ന്നീ​ട് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.ഡോ​ക്ട​ർ​മാ​രാ​യ പ്രേം ​സു​ല​ജ​ല​ത, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് കു​ഞ്ഞി​നെ ചി​കി​ത്സി​ച്ച​ത്. വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക്കാ​യി മു​ഴു​വ​ൻ സ​മ​യ​വും പ​രി​ച​ര​ണ​ത്തി​നി​രു​ന്ന​ത്.

കു​ട്ടി​ക്ക് പൂ​ർ​ണ ആ​രോ​ഗ്യം കൈ​വ​ന്ന​തി​നു​ശേ​ഷം കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ വ​ച്ച് അ​ഗ​ളി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ, രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ന​ല്കി കു​ട്ടി​യെ സി​ഡ​ബ്ളിയുസി മു​ഖേ​ന മ​ല​ന്പു​ഴ​യി​ലെ പ്രോ​വി​ഡ​ൻ​സ് ഹോ​മി​ന് കൈ​മാ​റി.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തി​നാ​ൽ വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ കു​ഞ്ഞി​ന് സ്വ​ത​ന്ത്ര എ​ന്ന​പേ​രും ന​ല്കി​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ന് ഒ​രു ദൃ​ക്സാ​ക്ഷി​യു​മി​ല്ലാ​തെ ഇ​രു​ന്നി​ട്ടും ഡി​എ​ൻ എ ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.

അ​ന്ന​ത്തെ അ​ഗ​ളി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​മ​നോ​ജ് കു​മാ​ർ അ​ന്വേ​ഷി​ച്ച കേ​സ് അ​ഡീ​ഷ​ണ​ൽ പി.പി​ ആ​ന​ന്ദാ​ണ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. 307 ഐ​പി​സി പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 5000 രൂ​പ പി​ഴ​യും ജെ ​ജെ ആ​ക്ട്് പ്ര​കാ​രം നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 5000 രൂ​പ പി​ഴ​യ്ക്കും പ്ര​തി അ​ർ​ഹ​യാ​ണെ​ങ്കി​ലും പ്ര​തി​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വാ​യി ചു​രു​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ധി​യി​ൽ പ​റ​യു​ന്ന​ത്.

Related posts