പൂ​രം റെ​യി​ൽ​വേ​യ്ക്കും ആ​ഘോ​ഷ​മാ​യി; 17 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം

തൃ​ശൂ​ർ: പൂ​രം പെ​യ്തി​റ​ങ്ങി​യ​പ്പോ​ൾ തൃ​ശൂ​ർ റെ​യി​ൽ​വേ​യ്ക്കും ആ​ഘോ​ഷ​മാ​യി. പൂ​ര ദി​ന​ങ്ങ​ളി​ൽ 17,26,428 രൂ​പ​യാ​ണ് റെ​യി​ൽ​വേയ്​ക്കു ല​ഭി​ച്ച വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 3,81,061 രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ഇ​ക്കു​റി പൂ​ര​ത്തി​നു ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​രു​മാ​നം 13,45,367 രൂ​പ​യാ​യി​രു​ന്നു.

25,845 യാ​ത്ര​ക്കാ​ർ 15,482 ടി​ക്ക​റ്റു​ക​ളാ​ണ് എ​ടു​ത്ത​ത്. ടി​ക്ക​റ്റ് കൗ​ണ്ട​റി​ലൂ​ടെ 21,519 യാ​ത്ര​ക്കാ​ർ 12,852 ടി​ക്ക​റ്റു​ക​ളാ​ണ് എ​ടു​ത്ത​ത്. ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡി​ംഗ് മെ​ഷി​നു​ക​ളി​ലൂ​ടെ 3,736 യാ​ത്ര​ക്കാ​ർ 2,512 ടി​ക്ക​റ്റു​ക​ൾ എ​ടു​ത്തു. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ 236 യാ​ത്ര​ക്കാ​ർ 228 ടി​ക്ക​റ്റു​ക​ളും എ​ടു​ത്തു.

സാ​ധാ​ര​ണ നി​ല​യി​ൽ ശ​രാ​ശ​രി 7900 ടി​ക്ക​റ്റും 8.89 ല​ക്ഷം വ​രു​മാ​ന​വും ല​ഭി​ക്കു​ന്നി​ട​ത്താ​ണ് കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം സ്ക്വാ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തു റി​ക്കാ​ർ​ഡ് നേ​ട്ട​മാ​യി മാ​റു​മാ​യി​രു​ന്നു​വെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts