തോട്ടണ്ടി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന്  ബിന്ദുകൃഷ്ണ

കൊ​ല്ലം : കാ​ഷ്യു ബോ​ർ​ഡി​ന്‍റെ തോ​ട്ട​ണ്ടി ഇ​ട​പാ​ട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ന്ദു​കൃ​ഷ്ണ. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​യ​ത്തി​ൽ ഫാ​ക്ട​റി പ​ടി​ക്ക​ൽ നി​ന്നും ആ​രം​ഭി​ച്ച സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യൂ വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ്. ഐ​എ​ൻ​ടി​യു​സി​യു​ടെ സ​മ​ര​പ്ര​ച​ര​ണ​വാ​ഹ​ന​ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ നി​ല​വി​ൽ ക​ശു​വ​ണ്ടി കോ​ർ​പ്പ​റേ​ഷ​നും കാ​പ്പെ​ക്സും ഇ​ട​നി​ല​ക്കാ​രി​ൽ നി​ന്നും തോ​ട്ട​ണ്ടി വാ​ങ്ങു​ന്ന​ത് ഒ​ഴു​വാ​ക്കാ​നെ​ന്ന് ധ​രി​പ്പി​ച്ച് തോ​ട്ട​ണ്ടി വി​ദേ​ശ​നാ​ടു​ക​ളി​ൽ നി​ന്നും നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​ന് കേ​ര​ളാ കാ​ഷ്യു ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന മേ​ഴ്സി​കു​ട്ടി​യ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ല്കി.

നി​ല​വി​ൽ വ​ന്ന കാ​ഷ്യൂ ബോ​ർ​ഡ് ഇ​ട​നി​ല​ക്കാ​രെ ഒ​ഴു​വാ​ക്കി​യാ​ണോ ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു പ​ര​സ്യ സം​വാ​ദ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ല്കാ​ൻ വ​കു​പ്പ് മ​ന്ത്രി ത​യ്യാ​റു​ണ്ടോ എ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ദ്ധ്യ​ക്ഷ അ​ഡ്വ.​ബി​ന്ദു​കൃ​ഷ്ണ ചോ​ദി​ച്ചു.

യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശൂ​ര​നാ​ട് ശ്രീ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​തേ​ത്ത് ഭാ​സു​ര​ൻ, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​ര​വി​ള അ​ജ​യ​കു​മാ​ർ, യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​ത്തൂ​ർ ഗോ​പ​കു​മാ​ർ, കു​ന്ന​ത്തൂ​ർ ഗോ​വി​ന്ദ​പി​ള്ള, ഐ.​എ​ൻ.​ടി.​യു.​സി.​ജി​ല്ലാ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ​പി​ള്ള, ശ്രീ​നി​വാ​സ​ൻ, ഷൗ​ക്ക​ത്ത്, ഒ.​ബി.​രാ​ജേ​ഷ്, അ​യ​ത്തി​ൽ ശ്രീ​കു​മാ​ർ, മോ​ഹ​ൻ​ലാ​ൽ, അ​യ​ത്തി​ൽ ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts