കേ​ര​ള പോ​ലീ​സി​ന് അ​യ്യ​പ്പ​ൻ നാ​യ​രു​ടെ ബി​ഗ് സ​ല്യൂ​ട്ട്! ഒ​രു യാ​ത്രാ പാ​സി​നാ​യാ​ണ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് എത്തിയത്…; ബി​ജു മേ​നോ​ന്‍റെ വീ​ഡി​യോ വൈ​റ​ൽ

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഈ ​വ​ർ​ഷ​മാ​ദ്യം തി​ള​ങ്ങി​യ താ​ര​മാ​ണ് ബി​ജു മേ​നോ​ൻ. ചി​ത്ര​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​യ്യ​പ്പ​ൻ നാ​യ​രാ​യി ഗം​ഭീ​ര പ്ര​ക​ട​ന​മാ​യി​രു​ന്നു ന​ട​ൻ കാ​ഴ്ച​വെ​ച്ച​ത്.

ബി​ജു മേ​നോ​നൊ​പ്പം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും ചി​ത്ര​ത്തി​ൽ തി​ള​ങ്ങി​യി​രു​ന്നു. സ​ച്ചി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ങ്ങി​യ സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടൊ​പ്പം ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ലും നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. ബി​ജു മേ​നോ​ന്‍റെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രു​ന്നു അ​യ്യ​പ്പ​നും കോ​ശി​യും.

ചി​ത്ര​ത്തി​ലെ പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യ അ​യ്യ​പ്പ​ൻ നാ​യ​ർ​ക്ക് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​ശം​സ​ക​ളാ​യി​രു​ന്നു ല​ഭി​ച്ച​ത്. അ​തേ​സ​മ​യം കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള​ള ബി​ജു മേ​നോ​ന്‍റെ പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി രാ​ജ്യം മു​ഴു​വ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ത​ന്നെ ഏ​റെ ശ്ര​മ​ക​ര​മാ​യ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് പോ​ലീ​സു​കാ​രും.

രാ​പ്പ​ക​ലി​ല്ലാ​തെ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന പോ​ലീ​സു​കാ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടാ​ണ് ബി​ജു മേ​നോ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്.

മൃ​ദു​ഭാ​വ​ത്തോ​ടും ക​ർ​ത്ത​വ്യ ബോ​ധ​ത്തോ​ടും മു​ൻ ക​രു​ത​ലോ​ടും കൂ​ടി നാ​ടി​ന്‍റെ ര​ക്ഷ​യ്ക്കാ​യ് പ​ണി​യെ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഒ​ാരോ പോ​ലീ​സു​കാ​ര​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും അ​വ​രു​ടെ കൂ​ടും​ബ​ത്തി​നും എ​ന്‍റെ നി​സ്വാ​ർ​ഥ​മാ​യ ന​ന്ദി എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ വീ​ഡി​യോ ബി​ജു മേ​നോ​ൻ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു യാ​ത്ര​യ്ക്കാ​യു​ള​ള പാ​സി​നാ​യി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണറുടെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ൻ എ​ത്തു​ന്ന​തും ഇ​തി​നി​ടെ തി​രി​ച്ച​റി​യു​ന്ന പോ​ലീ​സി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്ക​റി​ച്ചു​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

ഒ​രു യാ​ത്രാ പാ​സി​നാ​യാ​ണ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് താ​ൻ ചെന്നതെ​ന്ന് വീ​ഡി​യോ​യി​ൽ ബി​ജു മേ​നോ​ൻ പ​റ​യു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് പോ​ലീ​സ് ഒ​രു വി​കാ​ര​മാ​യി​രു​ന്നു.

അ​റി​യാ​തെ ഞാ​നും എ​ന്‍റെ സി​നി​മ​യി​ലെ അ​യ്യ​പ്പ​ൻ നാ​യ​ർ എ​ന്ന പോ​ലീ​സു​കാ​ര​നെ ഓ​ർ​ത്തു​പോ​യി. നാ​ടി​ന്‍റെ ര​ക്ഷ​ക​രാ​കു​ന്ന കേ​ര​ള പോ​ലീ​സി​ന് എ​ന്‍റെ ഒ​രു ബി​ഗ് സ​ല്യൂ​ട്ട്- വീ​ഡി​യോ​യി​ൽ ബി​ജു മേ​നോ​ൻ പ​റ​ഞ്ഞു.

പോ​ലീ​സു​കാ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്കു​ള​ള സ​ല്യൂ​ട്ട് ന​ൽ​കി​യും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് എ​ല്ലാ​വ​രോ​ടും വീ​ട്ടി​ലി​രി​ക്കാ​നു​ള​ള നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യാ​ണ് മൂ​ന്ന് മി​നി​റ്റോ​ള​മു​ള​ള വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ​യും മ​റ്റു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ത്മ​സ​മ​ർ​പ​ണ​ത്തോ​ടെ ഈ ​കാ​ല​വും ന​മ്മ​ൾ അ​തി​ജീ​വി​ക്കു​മെ​ന്ന് വീ​ഡി​യോ​യി​ൽ ബി​ജു മേ​നോ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment