എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ പ​ച്ച​ക്ക​റി ക​ട​യാ​ക്കി മാ​റ്റി സ്റ്റു​ഡി​യോ ഉ​ട​മ


വ​ട​ക്ക​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണി​ലെ സാ​ന്പ​ത്തി​ക ഞെ​രു​ക്കം മ​റി​ക​ട​ക്കാ​ൻ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ പ​ച്ച​ക്ക​റി ക​ട​യാ​ക്കി മാ​റ്റി സ്റ്റു​ഡി​യോ ഉ​ട​മ. മു​ട​പ്പ​ല്ലൂ​ർ ചി​റ്റാ​റ​യി​ൽ അ​ഷ​റ​ഫാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കു​പ്പാ​യം ത​ൽ​ക്കാ​ലം മാ​റ്റി വെ​ച്ച് ത​ന്‍റെ വ​ണ്ടാ​ഴി സ്കൂ​ളി​ന​ടു​ത്തു​ള്ള എ ​എ​ഫ് സി ​ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ പ​ച്ച​ക്ക​റി ക​ട​യാ​ക്കി ദൈ​നം​ദി​ന ചെ​ലവുക​ൾ​ക്ക് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്.

ശീ​തി​ക​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ സ്റ്റു​ഡി​യോ​ക്കു​ള്ളി​ൽ ഇ​പ്പോ​ൾ പ​ച്ച​മു​ള​കും ത​ക്കാ​ളി​യും ഇ​ഞ്ചി​യും വ​ഴു​ത​ന​ങ്ങ​യു​മൊ​ക്കെ​യാ​ണ്.​ത​ന്നെ പോ​ലെ​യു​ള്ള സ്റ്റു​ഡി​യോ ഉ​ട​മ​ക​ളെ​ല്ലാം സ​ന്പ​ന്ന​രു​ടെ ഗ​ണ​ത്തി​ലാ​യ​തി​നാ​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളോ ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കി​ല്ലെ​ന്ന് അ​ഷ​റ​ഫ് പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ഒൗ​ട്ട് ഡോ​ർ വ​ർ​ക്കു​ക​ളെ​ല്ലാം ഇ​ല്ലാ​താ​യി.​ പൊ​തു​ഗ​താ​ഗ​തം ഇ​ല്ലാ​ത്ത​തി​നാ​ൽ സ്റ്റു​ഡി​യോ തു​റ​ന്നു വെ​ച്ചി​ട്ടും കാ​ര്യ​മി​ല്ല.​മാ​ർ​ച്ച് ഒ​ടു​വോ​ടെ ല​ഭി​ക്കാ​റു​ള്ള സ്കൂ​ൾ, കോ​ള​ജ് വ​ർ​ക്കു​ക​ൾ ന​ഷ്ട്ട​പ്പെ​ട്ടു.

വി​വാ​ഹ നി​ശ്ച​യം, വി​വാ​ഹ​ങ്ങ​ൾ, ബ​ർ​ത്ത് ഡെ, ​മീ​റ്റിം​ഗു​ക​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ,മ​ര​ണാ​ന​ന്ത​ര വ​ർ​ക്കു​ക​ൾ, തി​രു​നാ​ൾ ,ഉ​ത്സ​വ​ങ്ങ​ൾ,സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി​വ​യെ​ല്ലാം കാ​ൻ​സ​ലാ​യ​പ്പോ​ൾ സ്റ്റു​ഡി​യോ മേ​ഖ​ല വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യി മു​ട​പ്പ​ല്ലു​ർ ടൗ​ണി​ൽ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന അ​ഷ​റ​ഫി​ന്‍റെ പി​താ​വും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ചി​റ്റാ​റ​യി​ൽ എ.​കെ.​അ​ബ്ദു​ള്ള പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന് വ​ർ​ക്കു​ക​ൾ കാ​ൻ​സ​ലാ​യ​പ്പോ​ൾ അ​ഡ്വാ​ൻ​സ് തു​ക തി​രി​ച്ച് ന​ല്കേ​ണ്ട ഗ​തി​ക്കേ​ടി​ലാ​യി. ബാ​ങ്കി​ൽ നി​ന്നും മ​റ്റും വാ​യ്പ എ​ടു​ത്താ​ണ് പ​ല​രും സ്റ്റു​ഡി​യോ മോ​ടി​പി​ടി​പ്പി​ക്ക​ലും പു​തി​യ കാ​മ​റ വാ​ങ്ങ​ലു​മൊ​ക്കെ ന​ട​ത്തി​യ​ത്. വ​രു​മാ​നം നി​ല​ച്ച​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​താ​യി അ​ബ്ദു​ള്ള പ​റ​ഞ്ഞു.​വാ​ട​ക കൊ​ടു​ക്കാ​ൻ ഇ​നി പു​തി​യ വാ​യ്പ എ​ടു​ക്ക​ണം.​

അ​ബ്ദു​ള്ള​യു​ടെ മ​റ്റൊ​രു മ​ക​ൻ ഹാ​രീ​സും ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്. കു​ണ്ടു​ക്കാ​ടും പു​തു​ക്കോ​ടും ര​ണ്ടി​ട​ത്തും സ്റ്റു​ഡി​യോ​യാ​ണ് ഹാ​രീ​സി​ന്.​എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും സ്റ്റു​ഡി​യോ ഫീ​ൽ​ഡ് ര​ക്ഷ​പ്പെ​ടാ​ൻ പി​ന്നേ​യും മാ​സ​ങ്ങ​ളേ​റെ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഹാ​രീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment