വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റ് കൊ​ടു​ത്തു; കു​ടും​ബം മു​ഴു​വ​ൻ ഹോം ​കോ​റന്‍റൈനി​ൽ ആ​യി; നെല്ലിയാമ്പതിയിലെ സംഭവം ഇങ്ങനെ…

നെ​ല്ലി​യാ​ന്പ​തി: കോ​വി​ഡ് 19 ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​മൊ​ട്ടാ​കെ ലോ​ക്ക്ഡൗ​ണി​ൽ ക​ഴി​യു​ന്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റു കൊ​ടു​ത്ത​തി​നാ​ൽ കു​ടും​ബം മു​ഴു​വ​ൻ ഹോം ​കോ​റ​ൻ​റ​യി​ലാ​യി.

ഇ​ന്ന​ലെ രാ​വി​ലെ നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്നും നെന്മാറ​യി​ൽ പോ​യി ക​ച്ച​വ​ട​ത്തി​നു വേ​ണ്ടി കോ​ഴി വാ​ങ്ങി തി​രി​കെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു വ​രു​ന്പോ​ൾ പോ​ത്തു​ണ്ടി​യി​ൽ നി​ന്നും നെ​ല്ലി​യാ​ന്പ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ തേ​നി​പ്പാ​ടി വ​രെ സ്വ​ന്തം ജീ​പ്പി​ൽ ലി​ഫ്റ്റ് കൊ​ടു​ത്ത​തി​ൽ ലി​ല്ലി ഡി​വി​ഷ​നി​ലെ രാ​ജ​ശേ​ഖ​ര​നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത്.

തേ​നി​പ്പാ​ടി​യി​ലെ യു​വാ​വ് ഹൈദരാബാദിൽ നി​ന്നും നാ​ലു ദി​വ​സ​മാ​യി പ​ല ലോ​റി​ക​ളി​ലാ​യി യാ​ത്ര ചെ​യ്ത് നെന്മാറ​യി​ലെ​ത്തി. അ​വി​ടെ നി​ന്നും കാ​ൽ​ന​ട​യാ​യി പോ​ത്തു​ണ്ടി ശി​വ​ക്ഷേ​ത്ര​ത്തി​ന്നു മു​ൻ​ന്പി​ൽ എ​ത്തി നി​ൽ​ക്കു​ന്പോ​ഴാ​ണ് നെന്മാറ​യി​ൽ നി​ന്നും നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് രാ​ജ​ശേ​ഖ​ര​ൻ ജീ​പ്പു​മാ​യെ​ത്തി​യ​ത്.

തേ​നി​പ്പാ​ടി യു​വാ​വി​നെ ഇ​റ​ക്കി​വി​ട്ട് നൂ​റ​ടി​യി​ലെ​ത്തി ക​ച്ച​വ​ടം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പാ​ട​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​ലീ​സെ​ത്തി കോ​ഴി​ക്ക​ട അ​ട​ക്കു​ക​യും രാ​ജ​ശേ​ഖ​ര​നെ ഉ​ട​നെ​ത്ത​ന്നെ ലി​ല്ലി​പാ​ടി​യി​ലെ​ത്തി ഹോം ​കോ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഒ.​കെ.​വി​ജ​യ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ഫ്സ​ൽ, ആ​രോ​ഗ്യം ജോ​യ്സ​ണ്‍, ജൂ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് നേ​ഴ്സ് ര​ത്ന​കു​മാ​രി എ​ന്നി​വ​ർ തേ​നി​പ്പാ​ടി​യി​ലെ യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി 28 ദി​വ​സം കോ​റ​ന്‍റൈനി​ൽ ക​ഴി​യു​വാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​

Related posts

Leave a Comment