രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ പാഞ്ഞ യുവതിക്ക് 20500 രൂപ പിഴ; സമൂഹമാധ്യമത്തിൽ വൈറലായ യുവതിയെ കണ്ടെത്തി പിഴ ചുമത്തി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്


കൊ​ല്ലം: രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ ലൈ​സ​ൻ​സും ഹെ​ൽ​മെ​റ്റും സൈ​ഡ്‌ മി​റ​റും ഇ​ല്ലാ​തെ പാ​ഞ്ഞ യു​വ​തി​ക്ക്‌ 20,500 രൂ​പ പി​ഴ. പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​നി​ക്കാ​ണ് ‌മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം വീ​ട്ടി​ലെ​ത്തി 20,500 രൂ​പ പി​ഴ അ​ട​യ്‌​ക്കാ​ൻ നോ​ട്ടീ​സ്‌ ന​ൽ​കി​യ​ത്‌.

രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്ക് പെ​ൺ​കു​ട്ടി ഓ​ടി​ക്കു​ന്ന ദൃ​ശ്യം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മ​ഞ്ഞ​നി​റ​മ​ടി​ച്ച ബൈ​ക്കി​ന്‌ സൈ​ഡ്‌ മി​റ​റും ഇ​ല്ലാ​യി​രു​ന്നു. ഇ​ത്‌ പ​രാ​തി​യാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നു‌ ല​ഭി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ ഡി ​മ​ഹേ​ഷ്‌ നി​ർ​ദേ​ശി​ച്ച​ത്‌.

പെ​ൺ​കു​ട്ടി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും ശു​പാ​ർ​ശ ന​ൽ​കി. ഗി​യ​ർ ഇ​ല്ലാ​ത്ത സ്കൂ​ട്ട​ർ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ‌​സാ​ണ് പെ​ൺ​കു​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നു പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ഈ ​ലൈ​സ​ൻ​സ്‌ ഉ​പ​യോ​ഗി​ച്ച്‌ ഗി​യ​റു​ള്ള ബൈ​ക്ക് ഓ​ടി​ച്ച​തി​ന്‌ 10,000 രൂ​പ​യും ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് 10,000 രൂ​പ​യും ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​ത്ത​തി​ന്‌ 500 രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് പി​ഴ. എം​വി​ഐ സു​മോ​ദ് സ​ഹ​ദേ​വ​ൻ, എ​എം​വി​ഐ​മാ​രാ​യ എ​സ്‌ ബി​നോ​ജ്, എ​സ്‌ യു ​അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment