വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ! ഭര്‍ത്താവിനൊപ്പം ചികിത്സയ്ക്കു പോയപ്പോള്‍ യുവതി പിന്‍വാതില്‍ തുറന്നിട്ടു സഹായിച്ചു; രഹസ്യ അറയില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്ന് കാമുകന്‍…

വിവാഹിതയായ യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം 25 പവന്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഉഴമലയ്ക്കല്‍ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനില്‍ രാജേഷ്(32) ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്.

യുവതിയും ഭര്‍ത്താവും ചികിത്സയ്ക്കായി തിരുവനന്തപുരത്തു പോയ ദിവസമാണ് മോഷണം. ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ബന്ധു സൂക്ഷിക്കാനായി ഏല്‍പ്പിച്ചതായിരുന്നു ഈ സ്വര്‍ണം.

വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോണ്‍ കോള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. അനവധി കേസുകളില്‍ പ്രതിയായ രാജേഷ് ഫോണ്‍ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

തുടര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങി. വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കില്‍ ഭര്‍ത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി കിടിപ്പുമുറിയില്‍ ടൈലിനടിയില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ള കാര്യം വെളിപ്പെടുത്തി.

ഭര്‍ത്താവിനൊപ്പം പുറത്തു പോയ സമയം യുവതി വീടിന്റെ പിന്‍ വാതില്‍ പൂട്ടാതെ കവര്‍ച്ചയ്ക്ക് സൗകര്യം ചെയ്തുകൊടുത്തു. സ്വര്‍ണം തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളില്‍ പലയിടത്തായി പണയം വച്ചു രാജേഷ് പത്തുലക്ഷത്തിന്റെ കാര്‍ വാങ്ങി. സ്വര്‍ണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment