ജീ​​വ​​ന​​ക്കാ​​ര​​ൻ ഫ​​യ​​ൽ എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ ഒരു അ​​ന​​ക്കം ! കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധി​​ച്ചപ്പോള്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെ…

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​ടെ ഓ​​ഫീ​​സി​​ൽ ഫ​​യ​​ലു​​ക​​ൾ​​ക്ക​​ക​​ത്ത് പാ​​ന്പ്.

പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നോ​​ടു ചേ​​ർ​​ന്ന എ​​ൻ​​ആ​​ർ​​ഇ​​ജി കേ​​ന്ദ്ര​​ത്തി​​ലെ ഫ​​യ​​ലു​​ക​​ൾ​​ക്ക് ഇ​ട​യി​ലാ​ണ് പാ​​ന്പി​​നെ ക​​ണ്ട​​ത്.

ജീ​​വ​​ന​​ക്കാ​​ര​​ൻ ഫ​​യ​​ൽ എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ അ​​ന​​ക്കം കേ​​ട്ടു കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് മൂ​ർ​ഖ​ൻ പാ​​ന്പി​​നെ ക​​ണ്ട​​ത്. ഇ​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​യി.

പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി യോ​​ഗ​​ത്തി​​ന് എ​​ത്തി​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഓ​​ഫീ​​സി​​ലെ​​ത്തി​​യ​​വ​​രും മൂ​​ർ​​ഖ​​നെ ക​​ണ്ടു ഭ​​യ​​പ്പാ​​ടി​​ലാ​​യി.

ഇ​ന്ന​​ലെ രാ​​വി​​ലെ 10നാ​​ണ് സം​​ഭ​​വം. പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി.​​എ. ബി​​ൻ​​സ​​ണ്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​എം. നൗ​​ഫ​​ൽ എ​​ന്നി​​വ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും വ​​നം വ​​കു​​പ്പി​​ന്‍റെ അം​​ഗീ​​കൃ​​ത റെ​​സ്ക്യൂ​​വ​​റു​​മാ​​യ മു​​ഹ​​മ്മ​​ദ് ഷെ​​ബി​​ൻ സ്ഥ​​ല​​ത്തെ​​ത്തി പാ​​ന്പി​​നെ പി​​ടി​​കൂ​​ടി.

പാ​​ന്പി​​നെ വ​​നം വ​​കു​​പ്പി​​ന്‍റെ പാ​​റ​​ന്പു​​ഴ ഓ​​ഫീ​​സി​​ൽ കൈ​​മാ​​റും.

ഇ​​ഴ​​ജ​​ന്തു​​ക്ക​​ളെ ക​​ണ്ടാ​​ൽ വി​​ളി​​ക്കേ​​ണ്ട ന​​ന്പ​​ർ.

ഫോ​​റ​​സ്റ്റ് ഡി​​വി​​ഷ​​ൻ, കോ​​ട്ട​​യം : 9447979043.
അ​​ബീ​​ഷ്, ഫോ​​റ​​സ്റ്റ് വാ​​ച്ച​​ർ : 89432 49386.

മു​​ഹ​​മ്മ​​ദ് ഷെ​​ബി​​ൻ, സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ, കോ​​ട്ട​​യം: 9847482522.

Related posts

Leave a Comment