ജ​ന​ങ്ങ​ളി​റ​ങ്ങി: വേ​മ്പ​നാ​ട് കാ​യ​ൽ ക്ലീ​ൻ; 28 ട​ൺ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു

ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ളി​റ​ങ്ങി​യ​തോ​ടെ വേ​മ്പ​നാ​ട് കാ​യ​ൽ ക്ലീ​ൻ. വേ​മ്പ​നാ​ട് കാ​യ​ലി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​മ്പ​നാ​ട് കാ​യ​ൽതീ​ര​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന കാ​മ്പ​യി​നി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്.മാ​ർ​ച്ച് 31 വ​രെ നീ​ളു​ന്ന​താ​ണ് കാ​ന്പൈ​ൻ. പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ത​ണ്ണീ​ർ​മു​ക്കം, മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, രാ​മ​ങ്ക​രി എ​ന്നീ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്. മ​ത്സ്യം, ക​ക്ക തൊ​ഴി​ലാ​ളി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഹ​രി​ത​ക​ർ​മസേ​ന പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി.

31 വ​രെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. തൊ​ഴി​ലാ​ളി​ക​ൾ കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റും. ഹൗ​സ്ബോ​ട്ടു​ക​ളി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലൂ​ടെ കാ​യ​ലി​ലെ​ത്തി​ച്ചേ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.നാ​ലി​ഞ്ചോ​ളം താ​ഴ്ച​യി​ൽ കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക​ക്കാ സ​മ്പ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​രി​മീ​ൻ, കൊ​ഞ്ച്, കാ​ളാ​ഞ്ചി എ​ന്നി​വ​യു​ടെ പ്ര​ജ​ന​ന​ത്തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം തി​രി​ച്ച​ടി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

1700 കോ​ടിയു​ടെപ​ദ്ധ​തി
വേ​മ്പ​നാ​ട് കാ​യ​ൽ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​നും കാ​യ​ൽ ആ​വാ​സ​വ്യ​വ​സ്ഥ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും 1700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ്‌ വ​ർ​ഗീ​സ് പ​റ​ഞ്ഞു. വേ​മ്പ​നാ​ട് കാ​യ​ൽ പു​ന​രു​ജ്ജീ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ലാ​സ്റ്റി​ക് മു​ക്ത മെ​ഗാ കാ​മ്പ​യി​ൻ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മാ​ലി​ന്യശേ​ഖ​ര​ണ​ത്തി​ന് സ​ജ്ജ​മാ​ക്കി​യ വ​ള്ള​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും ത​ണ്ണീ​ർ​മു​ക്കം ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ്, കൃ​ഷി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ 702 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. 1000 കോ​ടി രൂ​പ​യു​ടെ അ​ധി​ക പ്രോ​ജ​ക്റ്റു​ക​ൾ ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. കാ​യ​ലി​ന്‍റെ അ​ടു​ത്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 28 പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നും മുനിസി​പ്പാ​ലി​റ്റി​ക​ളി​ൽനി​ന്നും ഇ​തോ​ട​കം 28 ട​ൺ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മൈ​ക്രോ പ്ലാ​സ്റ്റി​ക്കു​ക​ളാ​യി മാ​റി മ​ത്സ്യ​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ എ​ത്തു​ന്ന​ത് കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​കരോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ കാ​യ​ൽ ശു​ചീ​ക​ര​ണം അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം കോ​ർ​പ്പ​റേ​റ്റു​ക​ളെ​യും ജ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന രീ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

38 ഓ​ളം കോ​ർ​പ്പ​റേ​റ്റു​ക​ൾ സി​എ​സ്ആ​ർ ഫ​ണ്ട് വ​ഴി ഈ ​ദൗ​ത്യ​ത്തി​ൽ സ​ഹ​ക​രി​ക്കും. കാ​യ​ലി​ൽനി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് കി​ലോ​യ്ക്ക് 25 രൂ​പ പ്ര​തി​ഫ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഹ​രി​ത​ക​ർ​മസേ​ന​യെ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

മു​ഹ​മ്മ​യി​ലി​റ​ങ്ങി​യ​ത് മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ
മു​ഹ​മ്മ: മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളും ക​ക്കാത്തൊ ഴി​ലാ​ളി​ക​ളു​മാ​ണ് കാ​യ​ലി​ൽനി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞുകി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ക​ക്കാ ശേ​ഖ​രി​ക്കു​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് വ​ള്ള​ത്തി​ലാ​ക്കി ക​ര​യ്ക്കെ​ത്തി​ച്ച​ത്. ക​ര​യി​ൽ കാ​ത്തുനി​ന്ന പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഹ​രി​ത ക​ർ​മ സേനാംഗ​ങ്ങ​ളും ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. 

ത​ണ്ണീ​ർ​മു​ക്കം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പ​ത്ത് സം​ഗ​മി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കാ​യ​ലി​ലേ​ക്കു നീ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​ൻ നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ പ​ള്ളി​ക്കു​ന്ന് മേ​ഖ​ല​യി​ൽ ന​ട​ന്ന കാ​യ​ൽ ശു​ചീ​ക​ര​ണം മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ​യി​ൽനിന്നു ല​ഭി​ച്ച​ത് 3.6 ട​ൺ മാ​ലി​ന്യ​ങ്ങ​ൾ
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​മ​ട കാ​യ​ലി​ൽനി​ന്നും കാ​യ​ൽക്ക​ര​യി​ൽനി​ന്നും ശേ​ഖ​രി​ച്ച​ത് 3.6 ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം. പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യിന്‍റിൽ ന​ട​ന്ന ശു​ചീ​ക​ര​ണ യ​ജ്‌​ഞം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ൾ​നാ​ട​ൻ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ, സാ​യി കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, ഹ​രി​ത ക​ർ​മസേ​ന, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, എ​സ് ഡി ​കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ളന്‍റിയ​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ യ​ജ്‌​ഞം ന​ട​ന്ന​ത്.

വേ​ന്പ​നാ​ടി​നെ ര​ക്ഷി​ക്കാ​ൻ രാ​മ​ങ്ക​രി​യും​
രാ​മ​ങ്ക​രി: മാ​ന്പു​ഴ​ക്ക​രി ബ്ലോ​ക്ക് ജം​ഗ്ഷനു സ​മീ​പം എസി ക​നാ​ൽ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച വേ​ന്പ​നാ​ട് പു​ന​രു​ജ്ജീ​വ​നം പ്ലാ​സ്റ്റി​ക് മു​ക്ത കാ​ന്പ​യി​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി അ​ധ്യ​ക്ഷ​നാ​യി. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചെ​റു​വ​ള്ള​ങ്ങ​ളു​ള്ള​വ​രും എ​സി ക​നാ​ലി​ൽനി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ വെ​ള്ളം​ക​ള​ഞ്ഞ് ഉ​ണ​ക്കി ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റു​ന്പോ​ൾ ഒ​രു കി​ലോ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ന് 25 രൂ​പ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

Related posts

Leave a Comment