മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടില്ല; ബി​നീ​ഷ് ബാ​സ്റ്റി​നൊ​പ്പം വേ​ദി പ​ങ്കി​ടി​ല്ലെന്ന് പറഞ്ഞ അനിൽ രാധകൃഷ്ണമേനോനെതിരേ പ്രതിഷേധം ആളുന്നു

പാ​ല​ക്കാ​ട്: കോ​ള​ജ് ഡേ​യ്ക്ക് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​നെ സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പ​ണം. പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം. ബി​നീ​ഷ് ബാ​സ്റ്റി​നൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ അ​നി​ൽ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘാ​ട​ക​ർ ത​ന്നെ ഒ​ഴി​വാ​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി വേ​ദി​യി​ലെ​ത്തി ബി​നീ​ഷ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് ന​ട​ന്ന ച​ട​ങ്ങി​ൽ അ​നി​ലി​നെ മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​രി​ക്കു​വാ​നും ബി​നീ​ഷി​നെ മു​ഖ്യാ​തി​ഥി​യു​മാ​യാ​മാ​ണ് സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ച​ത്. ച​ട​ങ്ങി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​മ്പ് ബി​നീ​ഷ് താ​മ​സി​ച്ച ഹോ​ട്ട​ലി​ലെ​ത്തി​യ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും പ്രി​ൻ​സി​പ്പ​ലും ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു​മ​ണി​ക്കൂ​റി​ന് ശേ​ഷം കോ​ള​ജി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൽ ബി​നീ​ഷി​നൊ​പ്പം വേ​ദി പ​ങ്കി​ടു​വാ​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ വി​സ​മ്മ​തി​ച്ചു​വെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ​രി​പാ​ടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വേ​ദി​യി​ലെ​ത്തി​യ ബി​നീ​ഷ് വേ​ദി​യു​ടെ നി​ല​ത്തി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

സീ​റ്റി​ൽ ഇ​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ബി​നീ​ഷ് വി​സ​മ്മ​തി​ച്ചു. ത​നി​ക്ക് ഈ ​ദി​വ​സം ഒ​രി​ക്ക​ലും മ​റ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​നി​ക്ക​പ്പെ​ട്ട ദി​ന​മാ​ണി​തെ​ന്നും ബി​നീ​ഷ് നി​റ​ക​ണ്ണു​ക​ളോ​ടെ സ​ദ​സി​നോ​ട് പ​റ​ഞ്ഞു.

“അ​തി​ഥി​യാ​യി ചെ​യ​ർ​മാ​നാ​ണ് എ​ന്നെ ക്ഷ​ണി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് ചെ​യ​ർ​മാ​ൻ വ​ന്നു പ​റ​ഞ്ഞു, അ​നി​ൽ രാധാകൃഷ്ണ മേനോനാണ് ഗ​സ്റ്റാ​യി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ​ക്കാ​ര​നാ​യ, പ​ട​ത്തി​ൽ അ​വ​സ​രം ചോ​ദി​ച്ചു ന​ട​ക്കു​ന്ന ആ​ളാ​യ ബനീഷ് ഇ​വി​ടെ വ​ന്നാ​ൽ സ്റ്റേ​ജി​ൽ ക​യ​റി​ല്ലെ​ന്ന് അ​നി​ലേ​ട്ട​ൻ പ​റ​ഞ്ഞു.

താൻ മേ​നോ​ന​ല്ല. ദേ​ശി​യ പു​ര​സ്ക്കാ​രം ല​ഭി​ക്കാ​ത്ത ഒ​രാ​ളാ​ണ്. ഇ​ങ്ങ​നെ​യൊ​ന്നും ഒ​രു വ്യ​ക്തി​യോ​ടും കാ​ണി​ക്ക​രു​ത്. താൻ ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​ണ്. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത ശേ​ഷ​മാ​ണ് വി​ജ​യ് സാ​റി​ന്‍റെ തെ​രി എ​ന്ന സി​നി​മ​യി​ൽ ചെ​റി​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​ത്’. ബി​നീ​ഷ് പ​റ​ഞ്ഞു.

Related posts