സ്റ്റീല്‍ പാത്രത്തില്‍ നിന്ന് തുടങ്ങുന്ന വിവേചനം ! സിനിമയിലെ വിവേചനങ്ങളെപ്പറ്റി വീണ്ടും തുറന്നു പറച്ചിലുമായി ബിനീഷ് ബാസ്റ്റിന്‍…

സിനിമാ മേഖലയില്‍ നിന്ന് താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിന്‍.സിനിമയിലെ വിവേചനം സ്റ്റീല്‍ പാത്രത്തില്‍ തുടങ്ങുന്നുവെന്ന് ബിനീഷ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിനീഷ് പറയുന്നതിങ്ങനെ…എനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്. അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായ തരാനൊക്കെ തുടങ്ങി. സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നത്. ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.

Read More

ക്ലാസ് വിഷയം ‘കാസ്റ്റ്’ വിഷയമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ഫെഫ്ക ! നടനുമായി സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് സംവിധായകന്‍; അനിലുമായി ഇനി സിനിമയില്ലെന്ന് ബിനീഷ്

അനില്‍ രാധാകൃഷ്ണ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം ഒത്തുതീര്‍ന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍. കൊച്ചിയില്‍ ഫെഫ്ക വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനിലിന്റെയും ബിനീഷിന്റെയും മറ്റ് ഫെഫ്ക അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ‘അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അക്കാര്യം ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. മറ്റൊരു നടപടി അനിലിനെതിരേ സംഘടന എടുക്കുന്നില്ല. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ലെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. സിനിമയില്‍ ജാതീയമായ വേര്‍തിരിവില്ല. ഇതില്‍ ജാതീയത ഇല്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും ബോധ്യപ്പെട്ടു. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മില്‍ നേരത്തെ…

Read More

ബിനീഷ് ബാസ്റ്റിന്‍ നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നു ! സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സംവിധായകന്റെ കഥ പ്രമേയം…

ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ സിനിമ വരുന്നു. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായകനാകുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് ‘ദി ക്രിയേറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ബിനീഷിന് തങ്ങളുടെ സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ തന്നോട് പറഞ്ഞുവെന്നാണ് ബിനീഷ് ബാസ്റ്റിന്‍ ആരോപിച്ചത്. അതിനു…

Read More

ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണം: പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി എ.​കെ.​ബാ​ല​ൻ. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും മാ​പ്പ് പ​റ​യു​ന്നു​വെ​ന്നും അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ ഇ​തി​നോ​ട​കം ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ പ്ര​ശ്ന​ത്തെ മ​റ്റൊ​രു ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബി​നീ​ഷി​നെ ജാ​തീ​യ​മാ​യി അ​ധി​ഷേ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ലെ​ന്നും അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ വ്യ​ക്ത​മാ​ക്കി​യെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം ത​ന്നോ​ട് വി​ശ​ദീ​ക​രി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തി​നാ​ൽ ത​ന്നെ പ്ര​ശ്നം മ​റ്റൊ​രു ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും ഇ​ത് ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നുമായിരുന്നു മ​ന്ത്രിയുടെ പ്രതികരണം. നേ​ര​ത്തെ, ബി​നീ​ഷി​നെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കാ​നോ അ​പ​മാ​നി​ക്കാ​നോ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ പ​റ​ഞ്ഞി​രു​ന്നു. പേ​രി​നൊ​പ്പം മേ​നോ​ൻ ഉ​ണ്ടെ​ന്ന് ക​രു​തി ത​ന്നെ സ​വ​ർ​ണ​നാ​യി ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും ബി​നീ​ഷി​നെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ത​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഹൃ​ദ‍്യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്ന് മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ പ്ര​തി​ക​ര​ണം.

Read More

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകന്‍ ! മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍; ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പഴയ വീഡിയോ ക്ലിപ് പുറത്ത്…

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച വിഷയം കത്തിപ്പടരുകയാണ്. ഈ അവസരത്തില്‍ ഇരുവരുമൊന്നിച്ചുള്ള ഒരു പഴയ വീഡിയോ ക്ലിപ്പ് ചര്‍ച്ചയാകുകയാണ്. വീഡിയോയില്‍ അനില്‍ രാധാകൃഷ്ണമേനോനെക്കുറിച്ച് ബാസ്റ്റിന്‍ പറയുന്നതിങ്ങനെ… ”എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്‍. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന്‍ അങ്ങനെയല്ല. മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന്‍ ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന്‍ എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍. പുകഴ്ത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്നമില്ല” ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ ബിനിഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറയുകയായിരുന്നു. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും…

Read More

ബിനീഷ് ബാസ്റ്റിനെ  അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​; ടീമേ, കട്ടസപ്പോർട്ട്; ബി​നീ​ഷിനെ പി​ന്തു​ണ​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ

  സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: യു​വ​ന​ട​നെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം. പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ള​ജ് ഡേ​യ്ക്ക് അ​തി​ഥി​യാ​യി എ​ത്തി​യ മേ​നോ​ൻ ത​ന്‍റെ സി​നി​മ​യി​ൽ ചാ​ൻ​സ് ചോ​ദി​ച്ചു ന​ട​ക്കു​ന്ന ഒ​രു മൂ​ന്നാം​കി​ട ന​ട​നു​മാ​യി വേ​ദി പ​ങ്കി​ടാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​യ​ത്. സം​വി​ധാ​യ​ക​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കോ​ള​ജ് അ​ധി​കൃ​ത​ർ യു​വ​ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​​നോ​ട് സം​വി​ധാ​യ​ക​ൻ വേ​ദി വി​ട്ടു​പോ​യി​ട്ട് കോ​ള​ജി​ലെ​ത്തി​യാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞ​ത്രെ. ബി​നീ​ഷ് പ​റ​യു​ന്ന​ത് വൈ​കീ​ട്ട് 6 മ​ണി​ക്കാ​യി​രു​ന്നു പ​രി​പാ​ടി. ച​ട​ങ്ങ് തു​ട​ങ്ങു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പാ​ണ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും മ​റ്റും ഞാ​ൻ താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ എ​ത്തി​യ​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ർ വ​ന്നാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. എ​നി​ക്ക് കാ​ര്യം മ​ന​സി​ലാ​യി​ല്ല. എ​ന്തി​നാ​ണ് അ​ങ്ങനെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്താ​തെ വൈ​കി വ​രു​ന്ന​തെ​ന്ന് അ​വ​രോ​ടു ചോ​ദി​ച്ച​പ്പോ​ഴാ​ണ് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്യാ​ൻ വ​രാ​മെ​ന്നേ​റ്റ സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ…

Read More

പരിപാടിയ്ക്ക് ചീഫ് ഗസ്റ്റാണെന്ന് പറഞ്ഞ് ചെയര്‍മാനാണ് വിളിച്ചത് ! ആ കോളേജിലെ പരിപാടിക്ക് അതിഥിയായി വിളിച്ചിട്ട് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നി; ബിനീഷ് ബാസ്റ്റിന്‍ പറയുന്നത്…

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ താനുമായി വേദി പങ്കിടാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ ദിനമാണ് കടന്നു പോയതെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍.തനിക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ വിശദീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ബിനീഷ് പറയുന്നതിങ്ങനെ…ഏറ്റവും അപമാനിക്കപ്പെട്ട ദിവസമായിരുന്നു. പരിപാടിക്ക് ചീഫ് ഗസ്റ്റാണെന്ന് പറഞ്ഞ് വിളിച്ചത് മിനിഞ്ഞാന്നാണ്. ചെയര്‍മാനാണ് എന്നെ വിളിച്ചത്. ഇടുക്കിയില്‍ നിന്ന് എന്റെ സ്വന്തം വണ്ടിയില്‍ പാലക്കാടേക്ക് ചെന്നു. അവിടെ ചെന്നപ്പോ ഡ്രസ് ഒക്കെ മാറാന്‍ സ്ഥലം ചോദിച്ചപ്പോള്‍ ഹോട്ടല്‍ തന്നെ അവര്‍ തന്നു. ഞാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ ചെയര്‍മാനും മറ്റുള്ള കുറച്ച് വിദ്യാര്‍ത്ഥികളും ഭയങ്കര ഡെസ്പായിട്ട് എന്നെ വന്നു കണ്ടു. ചേട്ടാ ചേട്ടനോട് ഒരിക്കലും ഞങ്ങള്‍ പറയാനാഗ്രഹിക്കാത്ത കാര്യമാണ് പറയാന്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു.’ ‘എന്തായാലും മച്ചാനേ പറഞ്ഞോ നമ്മളെല്ലാം ഫ്രണ്ട്‌സല്ലേ എന്ന്…

Read More

വിവാദം ഞാൻ മന്ത്രിയോട് പറഞ്ഞോളം..!ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ട സം​ഭ​വം മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ

‌ പാ​ല​ക്കാ​ട്: ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ​രി​പാ​ടി​യി​ൽ ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ട സം​ഭ​വം മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. മ​ന്ത്രി എ.​കെ.​ബാ​ല​നെ നേ​രി​ട്ട് ക​ണ്ട് സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് പ്രി​ൻ​സി​പ്പ​ൽ എ​ത്തി​യ​ത്. മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ല താ​നെ​ത്തി​യ​തെ​ന്നും, സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് നേ​രി​ട്ട് ചെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ സ്വ​യം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​ബി.​കു​ലാ​സ് പ​റ​ഞ്ഞു.

Read More

ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫെ​ഫ്ക

കൊ​ച്ചി: പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ചെ​ന്ന വി​വാ​ദ​ത്തി​ൽ സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്‌​ണ മേ​നോ​നെ​തി​രെ ഫെ​ഫ്‌​ക. സം​ഭ​വ​ത്തി​ൽ അ​നി​ലി​നോ​ട് ഫെ​ഫ്ക വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ത​ന്‍റെ സി​നി​മ​യി​ൽ ചാ​ൻ​സ് ചോ​ദി​ച്ച് ന​ട​ക്കു​ന്ന ഒ​രു മൂ​ന്നാം​കി​ട ന​ട​നൊ​പ്പം വേ​ദി പ​ങ്കി​ടാ​നാ​കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ കോ​ളേ​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു​വെ​ന്നാ​ണ് ബി​നീ​ഷി​ന്‍റെ ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ര്‍​ന്ന്, കോ​ളേ​ജ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​രി​പാ​ടി​ക്ക് വൈ​കി​യെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വേ​ദി​യി​ലെ​ത്തി​യ ന​ട​ൻ, ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് വേ​ദി വി​ട്ട​ത്. പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പ്, പ്രി​ൻ​സി​പ്പ​ലും യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും ബി​നീ​ഷ് താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ എ​ത്തി, ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് വ​ന്നാ​ൽ…

Read More

മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടില്ല; ബി​നീ​ഷ് ബാ​സ്റ്റി​നൊ​പ്പം വേ​ദി പ​ങ്കി​ടി​ല്ലെന്ന് പറഞ്ഞ അനിൽ രാധകൃഷ്ണമേനോനെതിരേ പ്രതിഷേധം ആളുന്നു

പാ​ല​ക്കാ​ട്: കോ​ള​ജ് ഡേ​യ്ക്ക് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​നെ സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പ​ണം. പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം. ബി​നീ​ഷ് ബാ​സ്റ്റി​നൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ അ​നി​ൽ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘാ​ട​ക​ർ ത​ന്നെ ഒ​ഴി​വാ​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി വേ​ദി​യി​ലെ​ത്തി ബി​നീ​ഷ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് ന​ട​ന്ന ച​ട​ങ്ങി​ൽ അ​നി​ലി​നെ മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​രി​ക്കു​വാ​നും ബി​നീ​ഷി​നെ മു​ഖ്യാ​തി​ഥി​യു​മാ​യാ​മാ​ണ് സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ച​ത്. ച​ട​ങ്ങി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​മ്പ് ബി​നീ​ഷ് താ​മ​സി​ച്ച ഹോ​ട്ട​ലി​ലെ​ത്തി​യ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും പ്രി​ൻ​സി​പ്പ​ലും ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു​മ​ണി​ക്കൂ​റി​ന് ശേ​ഷം കോ​ള​ജി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൽ ബി​നീ​ഷി​നൊ​പ്പം വേ​ദി പ​ങ്കി​ടു​വാ​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ വി​സ​മ്മ​തി​ച്ചു​വെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ​രി​പാ​ടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വേ​ദി​യി​ലെ​ത്തി​യ ബി​നീ​ഷ് വേ​ദി​യു​ടെ നി​ല​ത്തി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. സീ​റ്റി​ൽ ഇ​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ബി​നീ​ഷ് വി​സ​മ്മ​തി​ച്ചു. ത​നി​ക്ക്…

Read More