ബിനീഷ് ബാസ്റ്റിന്‍ നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നു ! സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സംവിധായകന്റെ കഥ പ്രമേയം…

ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ സിനിമ വരുന്നു. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായകനാകുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് ‘ദി ക്രിയേറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ബിനീഷിന് തങ്ങളുടെ സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ തന്നോട് പറഞ്ഞുവെന്നാണ് ബിനീഷ് ബാസ്റ്റിന്‍ ആരോപിച്ചത്. അതിനു ശേഷം വേദിയില്‍ നടന്‍ നടത്തിയ പ്രതിഷേധവും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒടുവില്‍ ഫെഫ്ക ഇടപെട്ട് സംവിധായകനും നടനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Related posts