പ​ള്ളി​മു​റ്റ​ത്ത് മൂ​ന്നു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച സം​ഭ​വം; 21 കാരിയായ മാ​താ​വി​നെ ക​ണ്ടെ​ത്തി; സോഷ്യൽ മീഡിയയിലൂടെ  പ്രചരിക്കുന്നതല്ല കുട്ടിയുടെ അമ്മയെന്ന് പോലീസ്


കോ​ഴി​ക്കോ​ട്: പ​ള്ളി​മു​റ്റ​ത്ത് മൂ​ന്നു ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ മാ​ത​വി​നെ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ 21 വ​യ​സു​കാ​രി​യെ​യാ​ണ് ഇ​ന്ന​ലെ പ​ന്നി​യ​ങ്ക​ര പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​താ​വ​ള​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി ബം​ഗ​ളു​രു​വി​ല്‍ നി​ന്നാ​ണ് പ്ര​സ​വി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം യു​വ​തി​യു​ടെ പേ​രോ മ​റ്റു വി​വ​ര​ങ്ങ​ളോ പ​ര​സ്യ​മാ​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ല. യു​വ​തി ത​ന്നെ​യാ​ണോ കു​ഞ്ഞിന്‍റെ അ​മ്മ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മേ തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​വൂ എ​ന്ന് പ​ന്നി​യ​ങ്ക​ര ഇ​ന്‍​സ്പ​ക്ട​ര്‍ ഇ.​ര​മേ​ഷ് പ​റ​ഞ്ഞു.

മൂ​ന്നു ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ പ​ന്നി​യ​ങ്ക​ര പ​ള്ളി​യി​ല്‍ ഉ​പേ​ക്ഷി​ച്ച മാ​ന്യ മ​ഹി​ള’ എ​ന്ന പേ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി യു​വ​തി​യു​ടെ ഫോ​ട്ടോ പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​ച​രി​ക്കു​ന്ന ഫോ​ട്ടോ​യി​ലു​ള്ള യു​വ​തി​യ​ല്ല കു​ഞ്ഞി​ന്‍റെ മാ​താ​വെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. അ​തി​നു പി​ന്നാ​ലെ​യാ​ണി​പ്പോ​ള്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​നും ഒ​ന്പ​തി​നു​മി​ട​യി​ലാ​ണ് പ​ന്നി​യ​ങ്ക​ര​യ്ക്ക​ടു​ത്ത മാ​നാ​രി തി​രു​വ​ച്ചി​റ​യ്ക്ക് സ​മീ​പ​ത്തെ ഇ​സ്‌ല‌ാ​ഹി​യ പ​ള്ളി​യ്ക്കു മു​ന്നി​ല്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്. കോ​ഴി​ക്കോ​ട്ടേ​യും മ​റ്റു സ​മീ​പ ജി​ല്ല​ക​ളി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വ​ഴി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

അ​തി​നൊ​ടു​വി​ലാ​ണ് ഇ​ന്ന​ലെ യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ കു​ഞ്ഞി​നെ കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ നി​വ​സം ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി സെ​ന്‍റ് വി​ന്‍​സ​ണ്‍ ഹോ​മി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Related posts