ക്ലാസ് വിഷയം ‘കാസ്റ്റ്’ വിഷയമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ഫെഫ്ക ! നടനുമായി സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് സംവിധായകന്‍; അനിലുമായി ഇനി സിനിമയില്ലെന്ന് ബിനീഷ്

അനില്‍ രാധാകൃഷ്ണ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം ഒത്തുതീര്‍ന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍. കൊച്ചിയില്‍ ഫെഫ്ക വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനിലിന്റെയും ബിനീഷിന്റെയും മറ്റ് ഫെഫ്ക അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ‘അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അക്കാര്യം ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. മറ്റൊരു നടപടി അനിലിനെതിരേ സംഘടന എടുക്കുന്നില്ല. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ലെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. സിനിമയില്‍ ജാതീയമായ വേര്‍തിരിവില്ല. ഇതില്‍ ജാതീയത ഇല്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും ബോധ്യപ്പെട്ടു. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മില്‍ നേരത്തെ…

Read More

ബിനീഷ് ബാസ്റ്റിന്‍ നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നു ! സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സംവിധായകന്റെ കഥ പ്രമേയം…

ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ സിനിമ വരുന്നു. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായകനാകുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് ‘ദി ക്രിയേറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ബിനീഷിന് തങ്ങളുടെ സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ തന്നോട് പറഞ്ഞുവെന്നാണ് ബിനീഷ് ബാസ്റ്റിന്‍ ആരോപിച്ചത്. അതിനു…

Read More

മറ്റാരും ഇല്ല, സര്‍ തന്നെ വരണം എന്ന് ചെന്നവര്‍ അറിയിച്ചിരുന്നുവത്രേ ! ഫ്രീ ബീ ആണല്ലോ എല്ലാര്‍ക്കും വേണ്ടത്; ബിനീഷിനെ ആരോ തെറ്റിദ്ധരിപ്പിച്ചതെന്ന് ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റ്…

അനില്‍ രാധാകൃഷ്ണമേനോന്‍-ബിനീഷ് ബാസ്റ്റിന്‍ വിഷയം വിവാദമായ സാഹചര്യത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവരാണ് തെറ്റിദ്ധാരണയുടെ പേരിലുണ്ടായ വിഷയത്തിന് ജാതിവെറിയുടെ മാനം നല്‍കുന്നതെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജുവാണി ഫെയ്‌സ്ബുക്കില്‍ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മഞ്ജുവാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ജാതിയും, മതവും, തൊലിയുടെ നിറവും എല്ലാം പല രീതിയില്‍, പല ഭാവത്തില്‍ നവോത്ഥാന കേരളത്തിലെ ഇഷ്ട വിഷയങ്ങളാണല്ലോ. ‘മേനോന്‍ പറഞ്ഞു’ എന്ന് പറയപ്പെടുന്ന വിഷയത്തിന്മേലാണ് കോളിളക്കം എല്ലാം. ആവട്ടെ. കാരണം മേനോന്‍ ‘അഥവാ’ പറഞ്ഞിട്ടുണ്ടെങ്കില്‍ (ഭാവിച്ചിട്ടുണ്ടെങ്കില്‍ പോലും, ഇനി അതാരായാലും) പ്രകീര്‍ത്തിക്കപ്പെടേണ്ട ഒന്നല്ല. ഓര്‍ക്കുക, ഇതൊരു reported speech മാത്രമാണിപ്പോള്‍. മാത്രവുമല്ല, ചെയര്‍മാന്‍ സഹോ ടീവിയില്‍ പറഞ്ഞു ഞാന്‍ കേട്ടത്, ‘പിറ്റേന്ന് രാവിലെ (അതായത് പ്രോഗ്രാമിന്റെ അന്ന്) ഡയറക്ടര്‍ പറഞ്ഞത് – professional ego ഉണ്ടായിരിക്കും എന്ന്…

Read More

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകന്‍ ! മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍; ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പഴയ വീഡിയോ ക്ലിപ് പുറത്ത്…

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച വിഷയം കത്തിപ്പടരുകയാണ്. ഈ അവസരത്തില്‍ ഇരുവരുമൊന്നിച്ചുള്ള ഒരു പഴയ വീഡിയോ ക്ലിപ്പ് ചര്‍ച്ചയാകുകയാണ്. വീഡിയോയില്‍ അനില്‍ രാധാകൃഷ്ണമേനോനെക്കുറിച്ച് ബാസ്റ്റിന്‍ പറയുന്നതിങ്ങനെ… ”എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്‍. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന്‍ അങ്ങനെയല്ല. മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന്‍ ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന്‍ എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍. പുകഴ്ത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്നമില്ല” ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ ബിനിഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറയുകയായിരുന്നു. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും…

Read More