സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ; ‘ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ്  നിർബന്ധമാക്കുന്നു; രജിസ്റ്റർ ചെയ്യാത്തവർക്ക് പെൻഷൻ മുടങ്ങും

വൈ​പ്പി​ൻ: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന​വ​രു​ടെ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് എ​ല്ലാ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റിമാ​ർ​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്. ഗു​ണ​ഭോ​ക്താ​വ് മ​രി​ച്ചു പോ​യി​ട്ടും കു​ടും​ബാം​ഗ​ങ്ങ​ൾ പ​ല​രും വീ​ണ്ടും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് 46,89,419 പേ​രാ​ണ് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന 2,34,470 ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​രി​ച്ചി​ട്ടും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​ണ്ട​ത്രേ. മ​സ്റ്റ​റിം​ഗി​നാ​യി ജീ​വ​ൻ രേ​ഖ എ​ന്ന സോ​ഫ്ട്‌വേ​ർ ത​യാ​റാ​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യി​ട്ടു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ക. ഈ ​മാ​സം 30 വ​രെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​യും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി സൗ​ജ​ന്യ​മാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്താം.

കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് അ​ടു​ത്ത​മാ​സം ഒ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ വീ​ടു​ക​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ചെ​യ്യി​പ്പി​ക്കും. ഇ​തി​നാ​യി പെ​ൻ​ഷ​ന​റു​ടെ പേ​ര്, ന​ന്പ​ർ, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം ഈ ​മാ​സം 30നു ​മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട ത​ദേശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ർ​ക്ക് അ​ടു​ത്ത ഗ​ഡു​മു​ത​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts