കൂലി കിട്ടിയില്ല; കാരണം തിരക്കിയ തൊഴിലാളികൾക്ക് നേരെ മോശമായ പെരുമാറ്റം;   സമരവുമായി പ​ന​മ്പു നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ൾ

കാ​ല​ടി: കേ​ര​ള സ്റ്റേ​റ്റ് ബാം​ബു കോ​ർ​പറേ​ഷ​ൻ മ​ല​യാ​റ്റൂ​ർ- നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ങ്ങാ​മ​റ്റം ഡി​പ്പോ​യി​ലെ 40 തൊ​ഴി​ലാ​ളി​ല​ധി​കം വ​രു​ന്ന പ​ന​ന്പ് നെ​യ്ത് തൊ​ഴി​ലാ​ളി​ക​ൾ ഡി​പ്പോ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. 12 ദി​വ​സ​ത്തെ കൂ​ലി കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം.

കൂ​ലി കി​ട്ടാ​ത്ത​തി​ന്‍റെ കാ​ര​ണം ഡി​പ്പോ ഓ​ഫീ​സ​റോ​ട് തൊ​ഴി​ലാ​ളി​ക​ൾ ചോ​ദി​ച്ച​പ്പോ​ൾ ധി​ക്കാ​ര​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത് എ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ഡി​പ്പോ ഓ​ഫീ​സ​റെ പൂ​ട്ടി​യി​ട്ടു. ര​ണ്ട് വ​ർ​ഷ​മാ​യി ഡിഎ കി​ട്ടു​ന്നി​ല്ല​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ഈ ​പ​ഞ്ചാ​യ​ത്തി​ൽ ഡി​പ്പോ​യു​ടെ ര​ണ്ട് സെ​ന്‍റ​റു​ക​ളി​ലാ​യി​ട്ടാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Related posts