ഈ ​സ​തീ​ശ​ൻ​മാ​ർ​ക്ക് രാ​ഷ്ട്രീ​യ​മി​ല്ല… സൗ​ജ​ന്യ ബി​രി​യാ​ണി ആ​സ്വ​ദി​ച്ച് സ​തീ​ശ​ന്മാ​ർ; ഹോ​ട്ട​ൽ ഉ​ട​മ പ്ര​ഖ്യാ​പി​ച്ച സ​തീ​ശ​ൻ​മാ​ർ​ക്കു​ള്ള ബി​രി​യാ​ണ് ക​ഴി​ച്ച​ത് മു​പ്പ​തോ​ളംപേർ

ആ​ലു​വ: പു​തി​യ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥം റോ​യ​ൽ ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ ബി​രി​യാ​ണി ആ​സ്വ​ദി​ച്ച് മു​പ്പ​തോ​ളം സ​തീ​ശ​ന്മാ​ർ.

റോ​യ​ലി​ന്‍റെ ജി​ല്ല​യി​ലെ 14 ശാ​ഖ​ക​ളി​ലും സ​തീ​ശ്, സ​തീ​ശ​ൻ എ​ന്നീ പേ​രു​ക​ളി​ലു​ള്ള​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി സ​ത്കാ​രം ഒ​രു​ക്കി​യി​രു​ന്നു.

ആ​ലു​വ കേ​ന്ദ്ര​മാ​യ റോ​യ​ൽ ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ് ആ​ലു​വ ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന ആ​ലു​വ​ക്കാ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ൽ സ​ന്തോ​ഷം പ​ങ്കി​ടാ​നാ​ണ് ബി​രി​യാ​ണി വാ​ഗ്ദാ​നം ചെ​യ്ത​ത്.

സ​ത്യ​പ്ര​തി​ജ്ഞാ​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി വ​ന്ന​വ​ർ​ക്കാ​ണ് ബി​രി​യാ​ണി ന​ൽ​കി​യ​ത്.ആ​ലു​വ​യി​ൽ ഉ​ട​മ റ​ഫീ​ഖ് ചൊ​ക്ലി​ത​ന്നെ​യാ​ണ് സ​തീ​ശ​ൻ​മാ​രെ സ്വീ​ക​രി​ച്ച​ത്. ആ​കെ 30ഓ​ളം പേ​ർ വ​ന്ന​താ​യാ​ണു ക​ണ​ക്ക്.

ത​ന്‍റെ​പേ​രി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക് മു​ൻ മാ​നേ​ജ​രാ​യ സ​തീ​ശ് ഭ​ക്ഷ​ണ​ശേ​ഷം പ​റ​ഞ്ഞു. സൗ​ജ​ന്യ​മ​റി​ഞ്ഞ് എ​ത്തി​യ​വ​രെ​ല്ലാം യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ള​ല്ലെ​ങ്കി​ലും ന​ല്ലൊ​രു ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

Related posts

Leave a Comment