ആ വോട്ടുകൾ എങ്ങോട്ടേക്ക്..! ത​ല​ശേ​രി​യി​ൽ ബി​ജെ​പി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ; പി​ന്തു​ണ ന​ൽ​കാ​ൻ സ്വ​ത​ന്ത്ര​ൻ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​നു പി​ന്നാ​ലെ ബി​ജെ​പി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. പി​ന്തു​ണ ന​ൽ​കാ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ബി​ജെ​പി.

ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് സ്വ​ത​ന്ത്ര​ൻ സി.​ഒ.​ടി. ന​സീ​റും പ​റ​ഞ്ഞു. ശേ​ഷി​ക്കു​ന്ന​ത് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും അ​പ​ര​ന്മാ​രു​മാ​ണ്. ഇ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി​യാ​ൽ ബി​ജെ​പി​ക്ക് ആ​കെ നാ​ണ​ക്കേ​ടാ​കും.

തു​ട​ർ​നി​യ​മ​ന​ട​പ​ടി​യി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ത്വം അം​ഗീ​ക​രി​ച്ചു കി​ട്ടു​ന്നി​ല്ലെ​ങ്കി​ൽ നി​ല​പാ​ട് പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ബി​ജെ​പി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി.​കെ. സ​ജീ​വ​ന് 22,125 വോ​ട്ടു​ക​ളാ​ണു ല​ഭി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ ഗു​രു​വാ​യൂ​രി​ൽ സോ​ഷ്യ​ൽ ജ​സ്റ്റീ​സ് പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കാ​ൻ ബി​ജെ​പി നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. എ​ൻ​ഡി​എ​യി​ൽ ചേ​രാ​ൻ ശ്ര​മി​ച്ചി​രു​ന്ന പാ​ർ​ട്ടി​യാ​ണി​ത്. ദി​ലീ​പ് നാ​യ​രാ​ണ് ഡി​എ​സ്ജെ​പി സ്ഥാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment