ബിജെപി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ തലസ്ഥാനത്ത്; നേ​താ​ക്ക​ൾ​ക്കെ​തി​രേ സേ​വ് ബി​ജെ​പി ഫോ​റത്തിന്‍റെ പേരിൽ പോസ്റ്ററുകൾ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​നി​രി​ക്കെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ത​ല​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ.

സേ​വ് ബി​ജെ​പി ഫോ​റം എ​ന്ന പേ​രി​ലാ​ണ് ത​ല​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വി.​വി രാ​ജേ​ഷ്, സി.​ശി​വ​ൻ​കു​ട്ടി, എം. ​ഗ​ണേ​ശ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സം​സ്ഥാ​ന ഓ​ഫീ​സ് നി​ര്‍​മ്മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, ഉ​ത്ത​ര​വാ​ദി​ക​ളാ​യ നേ​താ​ക്ക​ളെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക, ചി​ല സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്കെ​തി​രെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

അതേസമയം പോ​സ്റ്റ​റി​ന് പി​ന്നി​ൽ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെന്നും ജില്ലാ നേതൃത്വം പറഞ്ഞു.

ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ക്ക​മ്മി​റ്റി തൈ​ക്കാ​ട് പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ പാ​ര്‍​ട്ടി ഓ​ഫീ​സി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​ത്.

11,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് ബ​ഹു​നി​ല ഓ​ഫീ​സ് മ​ന്ദി​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ പാ​ര്‍​ട്ടി ദേ​ശീ​യ അ​ദ്ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

വൈ​കി​ട്ട് 3ന് ​ക​വ​ടി​യാ​ര്‍ ഉ​ദ​യ് പാ​ല​സി​ല്‍ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ബൂ​ത്ത് ഇ​ന്‍​ചാ​ര്‍​ജു​മാ​രു​ടെ​യും യോ​ഗ​ത്തി​ലും ന​ദ്ദ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment