മൂക്കടപ്പ് ബ്ലാക് ഫംഗസിന്റെ ലക്ഷണം ? ബ്ലാക് ഫംഗസ് ശരീരത്തില്‍ പ്രവേശിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചറിയാം…

കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗബാധയുണ്ടാകുന്നത്.

രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബ്ലാക് ഫംഗസ് ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും എന്ത് മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യകതയാണ്.

ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങള്‍ മൂക്കും കണ്ണുമാണ്. ഇതേകാരണത്താല്‍ മൂക്കടപ്പ് എല്ലാം ബ്ലാക് ഫംഗസാണോ എന്ന് സംശയിക്കുന്നവരാണ് അധികവും.

കോവിഡ് മാറിക്കഴിഞ്ഞാലും സൈനസൈറ്റിസ് തുടരുന്നതാണ് പലരെയും ഈ ആശങ്കയിലേക്കെത്തിക്കുന്നത്.

സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസ് ബാധിതരില്‍ കാണപ്പെടാറുണ്ടെങ്കിലും ദീര്‍ഘനാള്‍ ഐസിയുവില്‍ കിടന്ന് സ്റ്റിറോയിഡ് എടുത്തവര്‍, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവര്‍, എച്ച്‌ഐവി രോഗ ബാധിതര്‍ തുടങ്ങിയവരാണ് സൂക്ഷിക്കേണ്ടത്.

മൂക്കടപ്പ്, മൂക്കിന്റെ പുറത്ത് വേദന, കണ്ണ് വീര്‍ക്കുക, മുഖത്തിന്റെ ഒരു വശം തന്നെ വീര്‍ത്ത് അവിടെ വേദനയും മരവിപ്പും ഒക്കെ അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

ചികിത്സ വൈകുമ്പോഴാണ് മൂക്കിന്റെ പുറത്തെ തൊലിയും മുഖത്തെ തൊലിയുമൊക്കെ പോയി അവിടെ കറുപ്പ് നിറം വരുന്നത്. അവിടുത്തെ രക്തക്കുഴലുകള്‍ അടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

കോരളത്തിലെ ഈര്‍പ്പം കൂടിയ കാലാവസ്ഥയില്‍ ഈ ഫംഗസ് വളരെയധികം അന്തരീക്ഷ വായുവില്‍ നില്‍ക്കും. ശ്വസിക്കുന്ന വായുവിലൂടെയാണ് ഈ ഫംഗസ് ശരീരത്തിലേക്ക് കയറുന്നുത്.

അതുകൊണ്ട് ഓരോരുത്തരുടെയും പ്രതിരോധ ശക്തിയാണ് ഫംഗസിനെ ചെറുക്കാന്‍ സഹായിക്കുന്നത്.

അതിനാല്‍ തന്നെ പ്രതിരോധ ശക്തി കുറഞ്ഞ ആളുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മാലിന്യങ്ങള്‍ കൂട്ടിയിടുന്ന സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നയിടങ്ങളില്‍ ഫംഗസ് സാന്നിദ്ധ്യം കൂടുതലാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

Related posts

Leave a Comment