മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളെ എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി മി​ശ്ര വി​വാ​ഹം ന​ട​ത്തു​ന്നു; നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി

കോ​ഴി​ക്കോ​ട്: സി​പി​ഐ​യും ഡി​വൈ​എ​ഫ്ഐ​യും കേ​ര​ള​ത്തി​ൽ മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് സ​മ​സ്ത യു​വ​ജ​ന നേ​താ​വ് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി.

മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളെ എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മി​ശ്ര വി​വാ​ഹം ന​ട​ത്തു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. 

ഒ​രു ഹി​ന്ദു ഒ​രു മു​സ്ലിം സ​മു​ദാ​യ​ക്കാ​ര​നെ​യോ സ​മു​ദാ​യ​ക്കാ​രി​യെ​യോ വി​വാ​ഹം ചെ​യ്താ​ൽ മ​തേ​ത​ര​ത്വ​മാ​യെ​ന്നാ​ണ് ചി​ല​ർ ധ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കൂ​ട​ത്താ​യി ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്എം​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ സാ​ര​ഥി സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട​ത്താ​യി​യു​ടെ പ​രാ​മ​ർ​ശം. എ​സ്എ​ഫ്ഐ​ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നാ​സ​ർ​ഫൈ​സി ഉ​യ​ർ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ലാ​ണ് ജി​ല്ലാ സാ​ര​ഥി സം​ഗ​മം ന​ട​ന്ന​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​ണ് നാ​സ​ർ​ഫൈ​സി​യു​ടെ പ​രാ​മ​ർ​ശം.

Related posts

Leave a Comment