പ​ണ​യ​മാ​യി ന​ൽ​കി​യ ആ​ഡം​ബ​ര കാ​ർ ഉ​പ​യോ​ഗ​ക്ഷ​മ​മ​ല്ല! ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന മ​ട്ടാ​ഞ്ചേ​രി​ക്കാ​ര​നെ ‘പ​ഞ്ഞി​ക്കി​ട്ടു’; സം​ഭ​വം വൈ​ക്ക​ത്ത്‌

വൈക്കം: പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു നൽകി കാർ കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.

സംഘർഷത്തിൽ കാർ പണയത്തിനു നൽകിയതിൽ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ  മർദിക്കുകയും അയാൾ വന്ന ബി എം ഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്തെന്ന  പരാതിയിൽ  പോലിസ് വൈക്കം വല്ലകം, ഉദയനാപുരം സ്വദേശികളായ മൂന്നുപേരെ പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകളും പോലിസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65000 രൂപ വാങ്ങി കാസർകോഡു സ്വദേശിയുടെ എക്സ് യു വി 500 കാർ പണയമായി നൽകി.

ഈ കാർ ഉപയോഗ്യമല്ലെന്നും പണം തിരിച്ചു തന്നു കാർ തിരിച്ചു കൊണ്ടുപോകണമെന്ന് ഇടനിലക്കാരനെ അറിയിച്ചെങ്കിലും ഇയാൾ പണം തിരിച്ചെത്തിച്ച്കാർ കൊണ്ടുപോയില്ല.

ഇടനിലക്കാരൻ  കാറിന്റെ ഉടമയ്ക്ക് പണം നൽകി 7500 രൂപ കമ്മീഷനും കൈപ്പറ്റിയിരുന്നു.

ഇനി മറ്റൊരാൾക്ക് ഈ കാർ പണയത്തിനു .നൽകിയാൽ മാത്രമേ വല്ലകം സ്വദേശിക്കു പണം നൽകി കാർ തിരിച്ചെടുക്കാനാകുവെന്നാണ് ഇടനിലക്കാരൻ പറയുന്നത്.

കാറിന്റെ ടയറുകൾക്കു തകരാറുണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിച്ചാൽ കാർ സുഗമമായി ഉപയോഗിക്കാനാകുമെന്നും ഇയാൾ പറയുന്നു.

പണം തിരിച്ചു കിട്ടാൻ പലതവണ വിളിച്ചു സംസാരിച്ചിട്ടും ഫലമില്ലാതായതോടെ പണം നൽകിയ വല്ലകം സ്വദേശിയുടെ സുഹൃത്തുക്കൾ പണയമായി കാർ വേണമെന്ന് ആവശ്യപെട്ട് മട്ടാഞ്ചേരി ക്കാരനെ വിളിച്ചു.

കെണിയൊരുക്കിയതറിയാതെ ഡ്രൈവർ കൂടിയായ  ഇടനിലക്കാരൻ വർക്ക് ഷോപ്പിൽ അറ്റകുറ്റ പണിക്കായി കൊണ്ടുവന്ന ബി എം ഡബ്ല്യു കാറിൽ വൈക്കത്തെത്തി.

ബി എം ഡബ്ല്യു കാർ തടഞ്ഞുവച്ചാൽ തന്റ പണം കിട്ടുമെന്ന പ്രതീക്ഷയിൽ വല്ലകം സ്വദേശിയും സുഹൃത്തുക്കളും ചേർന്നു കാർ തടഞ്ഞുവച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇടനിലക്കാരന് മർദ്ദനമേറ്റത്.

ഇടനിലക്കാരന്റ് പരാതിയെ തുടർന്ന് പിടിച്ചുപറിക്കു കേസെടുത്താണ് പോലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment