മോ​ന്‍​സ​ന് കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​നി​​ന്നു ക​ള്ള​പ്പ​ണം എ​ത്തി​യി​രു​ന്നെന്നു സൂ​ച​ന! പാ​​ലാ സ്വ​​ദേ​​ശിയില്‍ നിന്നും തട്ടിയെടുത്തത്‌ 1.62 കോ​​ടി രൂ​​പ; നി​​ര്‍​ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ള്‍ ക്രൈംബ്രാ​​ഞ്ചി​​ന്‌

കൊ​​ച്ചി: പു​​രാ​​വ​​സ്തു ത​​ട്ടി​​പ്പു കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മോ​​ന്‍​സ​​ന്‍ മാ​​വു​​ങ്ക​​ലി​​ന് കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​നി​​ന്നു ക​​ള്ള​​പ്പ​​ണം എ​​ത്തി​​യി​​രു​​ന്ന​​താ​​യി സൂ​​ച​​ന.

ഇ​​തു​സം​​ബ​​ന്ധി​​ച്ച ചി​​ല നി​​ര്‍​ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ള്‍ ക്രൈംബ്രാ​​ഞ്ചി​​നു ല​​ഭി​​ച്ചു. നി​​ല​​വി​​ല്‍ മോ​​ന്‍​സ​​ന്‍റെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ള്‍ സം​​ബ​​ന്ധി​​ച്ച് തു​​ട​​രു​​ന്ന അ​​വ്യ​​ക്ത​​ത നീ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മോ​​ന്‍​സ​​നു​​മാ​​യി അ​​ടു​​ത്ത​​ബ​​ന്ധ​​മു​​ള്ള​​വ​​രു​​ടെ​​യ​​ട​​ക്കം ബാ​​ങ്ക് രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കും.

ഇ​​തോ​​ടൊ​​പ്പം മോ​​ന്‍​സ​​നു​​മാ​​യി നി​​ര​​ന്ത​​രം ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്ന​​വ​രെ ചോ​​ദ്യം ചെ​​യ്യും. ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്ത​​ല​​വ​​നും തി​​രു​​വ​​ന​​ന്ത​​പു​​രം റേ​​ഞ്ച് ഐ​​ജി​​യു​​മാ​​യ സ്പ​​ര്‍​ജ​​ന്‍ കു​​മാ​​ര്‍ ഉ​​ട​​ന്‍ കൊ​​ച്ചി​​യി​​ലെ​​ത്തും.

മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ര്‍​ക്കാ​​രി​​ന്‍റെ കീ​​ഴി​​ൽ വ​​യ​​നാ​​ട്ടിലുള്ള 500 ഏ​​ക്ക​​ര്‍ കാ​​പ്പി​​ത്തോ​​ട്ടം ലീ​​സി​​ന് വാ​​ങ്ങി​​ന​​ല്‍​കാ​​മെ​​ന്ന് വി​​ശ്വ​​സി​​പ്പി​​ച്ച് പാ​​ലാ സ്വ​​ദേ​​ശി രാ​​ജീ​​വി​​ല്‍നി​​ന്നു 1.62 കോ​​ടി രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ല്‍ മോ​​ന്‍​സ​​നെ മൂ​ന്നു ദി​വ​സ​ത്തേ​ക്കു ക്രൈം​ബ്രാ​​ഞ്ച് ക​​സ്റ്റ​​ഡി​​യി​​ല്‍ വി​ട്ടു.

അ​​ഞ്ച് കേ​​സു​​ക​​ളാ​​ണ് മോ​​ന്‍​സ​​നെ​​തി​​രേ ക്രൈം​​ബ്രാ​​ഞ്ച് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ള്ള​​ത്.

Related posts

Leave a Comment